ചോദ്യചോര്‍ച്ച: മുന്‍പരീക്ഷാഭവന്‍ സെക്രട്ടറിയെ ചോദ്യം ചെയ്തു

  • Posted By:
Subscribe to Oneindia Malayalam

തിരുവനന്തപുരം: എസ്എസ്എല്‍സി ചോദ്യപേപ്പര്‍ ചോര്‍ച്ചയുമായി ബന്ധപ്പെട്ട് മുന്‍പരീക്ഷാഭവന്‍ സെക്രട്ടറി രവീന്ദ്രനെയും സൂപ്രണ്ട് വിജയനെയും ക്രൈംബ്രാഞ്ച് അന്വേഷണസംഘം ചോദ്യം ചെയ്തു.

ഇവര്‍ ചുമതലയിലിരിക്കുമ്പോഴാണ് ചെന്നൈയിലെ വിശ്വനാഥന്‍ പ്രിന്റേഴ്സിന് അച്ചടികരാര്‍ നല്‍കിയത്. ചോദ്യപേപ്പര്‍ ചോര്‍ച്ചയുണ്ടായ സംഭവത്തിന് ശേഷം ഹിമാലയം സന്ദര്‍ശിക്കാന്‍ പോയ ഇവര്‍ കഴിഞ്ഞ ദിവസമാണ് മടങ്ങിയെത്തിയത്.

ക്രൈംബ്രാഞ്ച് എസ്പി വില്‍സണ്‍ കെ. ജോസഫിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ഇവരെ ചോദ്യം ചെയ്തത്. വിശ്വനാഥന്‍ പ്രിന്റേഴ്സിന് എങ്ങനെ കരാര്‍ കൊടുത്തുവെന്ന ചോദിച്ചപ്പോള്‍ മേല്‍വിലാസം ശ്രദ്ധിച്ചിരുന്നില്ലെന്ന മറുപടിയാണ് ഇവര്‍ നല്‍കിയത്.

ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്