പാകിസ്ഥാനില്‍ പള്ളിയില്‍ സ്ഫോടനം: 25 മരണം

  • Posted By:
Subscribe to Oneindia Malayalam

ഇസ്ലാമബാദ്: പാകിസ്ഥാന്റെ തലസ്ഥാനമായ ഇസ്ലാമബാദിന് സമീപം ഒരു പള്ളിയിലുണ്ടായ ചാവേര്‍ ബോംബ് സ്ഫോടനത്തില്‍ 25 പേര്‍ മരിച്ചു. അമ്പതിലേറെ പേര്‍ക്ക് പരിക്കേറ്റു.

പാകിസ്ഥാന്‍ പ്രസിഡന്റ് ഷൗക്കത്ത് അസിസിന്റെ ഔദ്യോഗിക വസതിക്ക് ഒരു കിലോമീറ്റര്‍ മാത്രം അകലെ സ്ഥിതി ചെയ്യുന്ന ബാരി ഇമാം പള്ളിയിലാണ് മെയ് 27 വെള്ളിയാഴ്ച രാവിലെ 11. 20ഓടെ സ്ഫോടനമുണ്ടായത്.

സ്ഫോടനം നടക്കുമ്പോള്‍ അഞ്ച് ദിവസത്തെ വാര്‍ഷിക മതാഘോഷ ചടങ്ങില്‍ പങ്കെടുക്കാനായി നൂറുകണക്കിനാളുകള്‍ മുസ്ലിങ്ങള്‍ പള്ളിയില്‍ ഒത്തുകൂടിയിരുന്നു. ആഘോഷത്തിന്റെ സമാപന ദിവസമാണ് വെള്ളിയാഴ്ച. പള്ളിയിലെ ആള്‍ക്കൂട്ടത്തിലെത്തിയ ചാവേറാണ് സ്ഫോടനം നടത്തിയത്.

ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്