കരിമണല്‍ ഖനനമാകാം: കമ്മിഷന്‍

  • Posted By:
Subscribe to Oneindia Malayalam

തിരുവനന്തപുരം: ആലപ്പുഴയിലെ ആറാട്ടുപുഴ, തൃക്കുന്നപുഴ കടല്‍തീരത്ത് വ്യവസ്ഥകളോടെ കരിമണല്‍ ഖനനത്തിന് അനുമതി നല്‍കാമെന്ന് ജസ്റിസ് ജോണ്‍ മാത്യു കമ്മീഷന്‍ സര്‍ക്കാരിന് ശുപാര്‍ശ നല്‍കി.

ഖനനത്തിന് സംസ്ഥാന സര്‍ക്കാര്‍ അനുമതി നല്‍കിയാലും ഖനനം തുടങ്ങുന്നതിന് സംസ്ഥാന, കേന്ദ്രസര്‍ക്കാരുകളുടെ 14 സമിതികളുടെ അനുവാദം കൂടി ലഭിക്കണം. ഖനനം തുടങ്ങുന്നതിന് മുമ്പ് ഈ സമിതികളുടെ അനുമതി ലഭിച്ചിട്ടുണ്ടെന്ന് സര്‍ക്കാര്‍ ഉറപ്പുവരുത്തണമെന്ന് കമ്മിഷന്‍ റിപ്പോര്‍ട്ടില്‍ പറയുന്നു.

ധാതമണല്‍ ഖനനം ഉപാധികളോടെ ആകാമെന്നാണ് അന്താരാഷ്ട്ര ശാസ്ത്രജ്ഞനായ ടി. എം. മഹാദേവനും മറ്റും സര്‍ക്കാരിന് നേരത്തെ ശുപാര്‍ശ നല്‍കിയിരുന്നത്. ഈ ശുപാര്‍ശ അംഗീകരിക്കുന്നതാണ് ഖനനമുണ്ടാക്കുന്ന പാരിസ്ഥിതിക പ്രശ്നങ്ങളെ പറ്റി പഠിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ നിയോഗിച്ച കമ്മിഷന്റെ റിപ്പോര്‍ട്ട്. ഖനനം മീന്‍പിടുത്തക്കാര്‍ക്കു യാതൊരു പ്രശ്നങ്ങളുമുണ്ടിക്കില്ലെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്.

കര്‍ശനമായ വ്യവസ്ഥകളോടെ കരിമണല്‍ ഖനനം അനുവദിക്കണമെന്ന് സര്‍ക്കാര്‍ കമ്മിഷനോട് ആവശ്യപ്പെട്ടിരുന്നതാണ്. കമ്മീഷനുമുന്നില്‍ മൊഴി നല്‍കിയവരില്‍ നിന്നാണ് ഖനനമാകാമെന്ന നിഗമനത്തില്‍ കമ്മീഷനെത്തിയത്. തെളിവെടുപ്പിനെത്തിയ ശാസ്ത്രജ്ഞരും വ്യവാസായികളുമടക്കമുള്ളവരില്‍ എണ്‍പത് ശതമാനത്തിലധികവും ഖനനത്തെ അനുകൂലിച്ചിരുന്നു. 142 സംഘടനകളും വ്യക്തികളുമാണ് തെളിവു നല്‍കാന്‍ മുന്നോട്ടുവന്നിരുന്നത്.

അതേ സമയം കേന്ദ്ര സര്‍ക്കാരിന്റെ നിബന്ധനകള്‍ പാലിച്ച് ആറാട്ടുപുഴ തീരത്ത് ഖനനമാകാമെന്ന പഠന റിപ്പോര്‍ട്ടിനെതിരെ കോണ്‍ഗ്രസ് നേതാവ് വി.എം. സുധീരന്‍ വീണ്ടും രംഗത്തെത്തിയിട്ടുണ്ട്.

ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്