ഉപതിരഞ്ഞെടുപ്പ് ലിറ്റ്മസ് ടെസ്റാവും: ആന്റണി

  • Posted By:
Subscribe to Oneindia Malayalam

കണ്ണൂര്‍: അഴീക്കോട്, കൂത്തുപറമ്പ് നിയമസഭാ മണ്ഡലങ്ങളിലെ ഉപതിരഞ്ഞെടുപ്പ് ഉമ്മന്‍ചാണ്ടി സര്‍ക്കാരിനുള്ള ലിറ്റ്മസ് ടെസ്റാവുമെന്ന് എ. കെ. ആന്റണി പറഞ്ഞു.

സര്‍ക്കാരിന്റെ പ്രവര്‍ത്തനം വോട്ടര്‍മാര്‍ വിലയിരുത്തുമെന്നും ഉപതിരഞ്ഞെടുപ്പ് ഫലം സര്‍ക്കാരിനെ പറ്റി ജനങ്ങള്‍ എന്താണ് സൂചിക്കുന്നതെന്നതിന്റെ സൂചനയാവുമെന്നും ആന്റണി വ്യക്തമാക്കി. മെയ് 30 തിങ്കളാഴ്ച കണ്ണൂരില്‍ യുഡിഎഫിന്റെ പ്രചാരണ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

കണ്ണൂരിലെ രാഷ്ട്രീയഅക്രമങ്ങള്‍ അവസാനിപ്പിച്ചുവെന്നത് യുഡിഎഫ് സര്‍ക്കാരിന്റെ പ്രധാനനേട്ടങ്ങളിലൊന്നാണെന്ന് ആന്റണി അവകാശപ്പെട്ടു.

ദേശീയതലത്തില്‍ സിപിഎമ്മും കോണ്‍ഗ്രസും തമ്മില്‍ ദാരണയാകണമെന്ന് നേരത്തെ താന്‍ അഭിപ്രായപ്പെട്ടിരുന്നെന്നും എന്നാല്‍ കേരളത്തിലും ത്രിപുരയിലും ബംഗാളിലും സ്ഥിതി വ്യത്യസ്തമാണെന്നും ഗസ്റ് ഹൗസില്‍ വാര്‍ത്താലേഖകരോട് സംസാരിക്കവെ ആന്റണി പറഞ്ഞു.

കരുണാകരന്‍ കോണ്‍ഗ്രസ് വിട്ടപ്പോള്‍ ഏറ്റവും വേദനിച്ചത് താനാണ്. കരുണാകരന്‍ കോണ്‍ഗ്രസ് വിടരുതെന്ന് പലവട്ടം താന്‍ പറഞ്ഞിട്ടുണ്ട്.

ചേര്‍ത്തലയില്‍ താന്‍ ജൂണ്‍ രണ്ടിന് പോകുമെന്നും രാജിവയ്ക്കുന്ന കാര്യം അതിനു ശേഷമേ തീരുമാനിക്കുകയുള്ളൂവെന്നും ആന്റണി വ്യക്തമാക്കി.

ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്