പാകിസ്ഥാനില്‍ ആറുപേരെ ചുട്ടുകൊന്നു

  • Posted By:
Subscribe to Oneindia Malayalam

കറാച്ചി: പാകിസ്ഥാനിലെ കറാച്ചിയില്‍ പ്രമുഖ അമേരിക്കന്‍ ഫാസ്റ്ഫുഡ് കടയായ കെന്റകി ഫ്രൈഡ് ചിക്കന്‍ കടയിലെ ആറു ജീവനക്കാരെ ജനക്കൂട്ടം തീവച്ചു കൊന്നു.

കറാച്ചിയിലെ മുസ്ലീംപള്ളിയില്‍ മെയ് 30 തിങ്കളാഴ്ച നടന്ന മനുഷ്യബോംബ് ആക്രമണത്തില്‍ ക്ഷുഭീതരായാണ് ജനങ്ങള്‍ കെഎഫ്സിയിലെ ജീവനക്കാരെ തീവച്ചത്. നാലുപേര്‍ പൊള്ളലേറ്റും ശീതീകരണയന്ത്രത്തില്‍ ഒളിച്ച രണ്ടുപേര്‍ തണുത്തുമരവിച്ചുമാണ് മരിച്ചത്.

തിങ്കളാഴ്ച മുസ്ലീം പള്ളിയില്‍ പ്രാര്‍ത്ഥന നടക്കുന്ന സമയത്തു നടന്ന മനുഷ്യബോംബ് സ്ഫോടനത്തില്‍ അഞ്ചുപേര്‍ മരിക്കുകയും 21 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. നിരോധിത സംഘടനയായ ജെയ്ഷ് ഇ മുഹമ്മദ് എന്ന സംഘടനയില്‍പ്പെട്ട മൂന്നുപേരാണ് സ്ഫോടനത്തിനു കാരണം.

മനുഷ്യബോംബായി വന്ന മൂന്നുപേരില്‍ ഒരാള്‍ പരിക്കുകളോടെ ആശുപത്രിയിലുണ്ട്. മറ്റു രണ്ടുപേര്‍ സംഭവസ്ഥലത്തു തന്നെ കൊല്ലപ്പെട്ടു.

ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്