ജര്‍മന്‍ യുവതിയെ ബലാത്സഗം ചെയ്തവര്‍ക്ക് ജീവപര്യന്തം

  • Posted By:
Subscribe to Oneindia Malayalam

ജോധ്പൂര്‍: വിനോദസഞ്ചാരിയായ ജര്‍മന്‍ യുവതിയെ ബലാത്സംഗം ചെയ്ത രണ്ടു പേര്‍ക്ക് ജോധ്പൂരിലെ അതിവേഗ കോടതി ജീവപര്യന്തം തടവുശിക്ഷ വിധിച്ചു.

മെയ് 11നാണ് ജോധ്പൂരിലെ പ്രാന്തപ്രദേശത്തു വച്ച് ഒരു ഓട്ടോറിക്ഷാ ഡ്രൈവറും അയാളുടെ കൂട്ടാളിയും ചേര്‍ന്ന് ജര്‍മന്‍ യുവതിയെ ബലാത്സംഗം ചെയ്തത്. സംഭവം നടന്ന് 16 ദിവസത്തിനുള്ളിലാണ് കേസില്‍ ശിക്ഷാവിധിയുണ്ടായത്. ഇത്തരം കുറ്റകൃത്യങ്ങളില്‍ രാജ്യത്ത് ഏറ്റവും വേഗത്തില്‍ വിധി പറയുന്ന കേസുകളിലൊന്നാണിത്. കേസില്‍ വിധി പറയുന്നതിന് രാജസ്ഥാന്‍ ഹൈക്കോടതി മൂന്ന് മാസത്തെ സമയമാണ് അനുവദിച്ചിരുന്നത്.

കുറ്റകൃത്യം നടത്തിയ ഇരുവര്‍ക്കും 5000 രൂപ വീതം പിഴയും ചുമത്തിയിട്ടുണ്ട്. എയര്‍ലൈന്‍സ് ജീവനക്കാരിയായ യുവതി കോടതിയില്‍ ഹാജരായി കേസിലെ രണ്ട് പ്രതികളെയും തിരിച്ചറിഞ്ഞിരുന്നു. ഇവര്‍ ജര്‍മനിയിലേക്ക് തിരിച്ചുപോവുകയും ചെയ്തു.

ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്