കരിമണല്‍ ഖനനം: സര്‍ക്കാര്‍ തീരുമാനമായില്ല

  • Posted By:
Subscribe to Oneindia Malayalam

ആലപ്പുഴ: ജില്ലയിലെ കരിമണല്‍ ഖനനം സംബന്ധിച്ച ജസ്റിസ് കെ.ജോണ്‍ മാത്യു കമ്മീഷന്റെ റിപ്പോര്‍ട്ടിന്മേല്‍ സര്‍ക്കാരിന്റെ അന്തിമതീരുമാനം വൈകിയേക്കും.

ഖനനാനുമതി നല്‍കിയാലും കേന്ദ്രസര്‍ക്കാരിന്റെ 14 വകുപ്പുകളുടെ അനുമതിയെന്ന കടമ്പ കടക്കുന്നത് ദുഷ്കരമായതിനാല്‍ റിപ്പോര്‍ട്ടിന്മേല്‍ വേഗത്തില്‍ അനുകൂലതീരുമാനെടുക്കാന്‍ സര്‍ക്കാര്‍ തയ്യാറായേക്കില്ലെന്നാണ് സൂചന. റിപ്പോര്‍ട്ടിനോട് അനുകൂലനിലപാടു സ്വീകരിക്കുന്നതില്‍ കോണ്‍ഗ്രസ് നേതൃത്വത്തിനും യോജിപ്പില്ലെന്നാണ് സൂചന. റിപ്പോര്‍ട്ടിനെക്കുറിച്ച് ജനപ്രതിനിധികളുടെയും നാട്ടുകാരുടെയും യോഗം വിളിച്ചുചേര്‍ത്ത് അഭിപ്രായമാരായാനാണ് സര്‍ക്കാര്‍ നീക്കം.

ഖനനം സംബന്ധിച്ച് പാര്‍ട്ടിക്കുള്ളില്‍ തന്നെ വ്യത്യസ്ത അഭിപ്രായങ്ങളുളള സ്ഥിതിക്ക് സിപിഎമ്മിനും ഉടനടി ഒരു തീരുമാനമെടുക്കാന്‍ താല്‍പര്യമില്ല.

തിരഞ്ഞെടുപ്പുകള്‍ അടുത്തിരിക്കുന്ന സാഹചര്യത്തില്‍ തീരദേശവോട്ടുകളുടെ കാര്യത്തില്‍ ഒരു പരീക്ഷണം നടത്തുന്നതിന് കോണ്‍ഗ്രസിനും സിപിഎമ്മിനും താല്‍പര്യമില്ല. മാത്രവുമല്ല, ഇക്കാര്യത്തെക്കുറിച്ച് ഇരുപാര്‍ട്ടികള്‍ക്കുള്ളിലും അഭിപ്രായസമന്വയമുണ്ടാക്കുകയെന്നത് എളുപ്പവുമല്ല.

ഖനനം സംബന്ധിച്ച തീരുമാനമാകാതിരുന്നാല്‍ ഇരുപാര്‍ട്ടികള്‍ക്കും അവകാശവാദങ്ങള്‍ ഉന്നയിക്കാനുമാകും. റിപ്പോര്‍ട്ടിന്മേലുള്ള തീരുമാനം വൈകിച്ചത് തങ്ങളുടെ സമരനേട്ടമായി സിപിഎമ്മിനും ജനങ്ങളുടെ അഭിപ്രായം മാനിച്ചുവെന്ന് ഭരണനേതൃത്വത്തിനും അവകാശപ്പെടാം.

ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്