വിദ്യാലയങ്ങള്‍ തുറന്നു

  • Posted By:
Subscribe to Oneindia Malayalam

തിരുവനന്തപുരം: പുതിയ അധ്യയനവര്‍ഷം ആരംഭിക്കുന്ന ജൂണ്‍ ഒന്ന് ബുധനാഴ്ച വിദ്യാലയങ്ങള്‍ തുറന്നു. കുരുന്നുകളെ വരവേല്‍ക്കുന്നതിന് സംസ്ഥാനത്തെ എല്ലാ എല്‍പി സ്കൂളുകളിലും പ്രവേശനോത്സവം നടന്നു.

പ്രവേശനോത്സവത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം തിരുവനന്തപുരത്ത് തൈക്കാട് എല്‍പി സ്കൂളില്‍ നടന്നു. വിദ്യാഭ്യാസ മന്ത്രി ഇ.ടി. മുഹമ്മദ് ബഷീര്‍ ഉദ്ഘാടനം നിര്‍വഹിച്ചത്. പ്രശ്നരഹിതമായ അധ്യയന വര്‍ഷമാകുമിതെന്നും സര്‍ക്കാര്‍ സ്കൂളുകളിലും സ്വകാര്യ സ്കൂളുകളിലും കെട്ടിടങ്ങളുടെ അറ്റകുറ്റ പണികള്‍ പൂര്‍ത്തിയായെന്നും മന്ത്രി പറഞ്ഞു.

നാലേകാല്‍ ലക്ഷം കുട്ടികളാണ് ഒന്നാം ക്ലാസില്‍ ഈ വര്‍ഷം ചേര്‍ന്നത്. 11,270 സ്കൂളുകളിലെ ഏതാണ്ട് 45 ലക്ഷം കുട്ടികള്‍ വിവിധ ക്ലാസുകളിലായി ഇത്തവണ പഠനത്തിനെത്തി.

ഹൈസ്കൂള്‍ ക്ലാസുകളിലെ ഗ്രേഡിംഗും ആറ്, ഏഴ് ക്ലാസുകളില്‍ പുതിയ പാഠപുസ്തകങ്ങളും ഈ അധ്യയന വര്‍ഷത്തെ പുതുമയാണ്.

ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്