കാഞ്ചി: വധശ്രമക്കേസില്‍ രഘുവിന് ജാമ്യം

  • Posted By:
Subscribe to Oneindia Malayalam

ചെന്നൈ: രാധാകൃഷ്ണ്‍ വധശ്രമക്കേസില്‍ കാഞ്ചി സഹമഠാധിപതി വിജയേന്ദ്ര സരസ്വതിയുടെ മകന്‍ രഘുവിന് സെഷന്‍സ് കോടതി ജാമ്യം അനുവദിച്ചു.

ശങ്കരരാമന്‍ വധക്കേസിലും ഒരു മയക്കുമരുന്ന് കേസിലും മെയ് 31ന് രഘുവിന് ജാമ്യം ലഭിച്ചിരുന്നു. രാധാകൃഷ്ണ്‍ വധശ്രമക്കേസിലും ജാമ്യം ലഭിച്ചതോടെ രഘു ജൂണ്‍ മൂന്ന് വെള്ളിയാഴ്ച ജയില്‍മോചിതനായേക്കും. കഴിഞ്ഞ ഡിസംബര്‍ മുതല്‍ രഘു ജയില്‍ വാസം അനുഭവിക്കുകയാണ്.

10,000 രൂപയ്ക്കും ആള്‍ജാമ്യത്തിനുമാണ് രഘുവിന് ഉപാധികളോടെ ജാമ്യം അനുവദിച്ചത്. കോയമ്പത്തൂരില്‍ താമസിക്കാനും കോടതി രഘുവിനോട് നിര്‍ദേശിച്ചിട്ടുണ്ട്.

ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്