കശ്മീരില്‍ നാല് പേരെ തീവ്രവാദികള്‍ വധിച്ചു

  • Posted By:
Subscribe to Oneindia Malayalam

ശ്രീനഗര്‍: ജമ്മു കശ്മീരില്‍ ഒരു പൊലീസ് കോണ്‍സ്റബിള്‍ ഉള്‍പ്പെടെ നാല് പേരെ തീവ്രവാദികള്‍ വധിച്ചു.

പൊലീസ് കോണ്‍സ്റബിള്‍ അബ്ദുള്‍ മജീദ് ഖാന്‍, സഹോദരന്‍ ഇജാസ്ഖാന്‍, മുഷ്താക് അഹമ്മദ്, സഹോദരന്‍ അഹമ്മദ് എന്നിവരെ ശ്രീനഗറിലെ ഹര്‍വാന്‍ പ്രദേശത്തെ തങ്ങളുടെ വീടുകളില്‍ നിന്ന് ജൂണ്‍ ഒന്ന് ബുധനാഴ്ച രാത്രി തീവ്രവാദികള്‍ തട്ടിക്കൊണ്ടുപോയതിന് ശേഷം കൊലപ്പെടുത്തുകയായിരുന്നു. ഇവരുടെ മൃതദേഹങ്ങള്‍ ശിരസ് ഛേദിച്ച നിലയില്‍ സമീപപ്രദേശത്തു നിന്നും കണ്ടുകിട്ടി.

തട്ടിക്കൊണ്ടുപോവാനുള്ള ശ്രമത്തെ ചെറുത്തെ അബ്ദുള്‍ മജീദിന്റെ പിതാവ് മുത്തവക്കില്‍ ഖാനെ തീവ്രവാദികള്‍ വെടിവച്ചു പരിക്കേല്‍പ്പിച്ചു.

ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്