മദ്നി പ്രശ്നത്തില്‍ അനുകൂല നിലപാടെടുക്കും: മുഖ്യമന്ത്രി

  • Posted By:
Subscribe to Oneindia Malayalam

കൊല്ലം: പിഡിപി നേതാവ് അബ്ദുള്‍നാസര്‍ മദനി ഉള്‍പ്പെട്ട കേസിനെ കുറിച്ച് സുപ്രീം കോടതി അഭിപ്രായം ആരാഞ്ഞാല്‍ മനുഷ്യാവകാശ പ്രശ്നമെന്ന നിലയില്‍ അനുകൂലമായ മറുപടി നല്‍കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു.

അബ്ദുള്‍ നാസര്‍ മദനിയുടെ മൈനാഗപ്പള്ളിയിലെ വീട്ടില്‍ ജൂണ്‍ രണ്ട് വ്യാഴാഴ്ച സന്ദര്‍ശനം നടത്തിയതിനു ശേഷം വാര്‍ത്താലേഖകരോട് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. എന്നാല്‍ കോടതി അഭിപ്രായം ചോദിച്ചാല്‍ മാത്രമേ സംസ്ഥാന സര്‍ക്കാരിന് പ്രശ്നത്തില്‍ ഇടപെടാനാകൂവെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി.

വടകരയില്‍ മുമ്പ് കോണ്‍ഗ്രസ്-ലീഗ്-ബിജെപി കൂട്ടുകെട്ട് ഉണ്ടായതിനെ കുറിച്ച് തനിക്കൊന്നും അറിയില്ലെന്ന് മുഖ്യമന്ത്രി ഒരു ചോദ്യത്തിന് ഉത്തരമായി പറഞ്ഞു. അന്ന് കോണ്‍ഗ്രസിന്റെ നെടുംതൂണായിരുന്ന കെ. കരുണാകരനോടാണ് ഇതേകുറിച്ച് ചോദിക്കേണ്ടതെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

മദ്നിയുടെ ഇളയ സഹോദരന്‍ ജമാല്‍കുഞ്ഞിന്റെ വിവാഹത്തിന് ആശംസകള്‍ നേരാനായാണ് മൈനാഗപ്പള്ളിയിലെ മദനിയുടെ കുടുംബവീട്ടില്‍ മുഖ്യമന്ത്രിയെത്തിയത്. മദ്നിയുടെ പിതാവുമായും ഭാര്യയുമായും മുഖ്യമന്ത്രി സംസാരിച്ചു. മാനുഷിക വശങ്ങള്‍ പരിഗണിച്ച് മദനിക്ക് നീതി ലഭ്യമാകാന്‍ ആവശ്യമായതെല്ലാം ചെയ്യുമെന്നും മുഖ്യമന്ത്രി അവര്‍ക്ക് ഉറപ്പ് നല്‍കി.

വ്യാഴാഴ്ച രാവിലെ ഏഴ് മണിയോടെയാണ് മൈനാഗപ്പള്ളിയിലെ വീട്ടില്‍ ഉമ്മന്‍ചാണ്ടിയെത്തിയത്. മദനിയുടെ പിതാവും ഭാര്യയും ഏതാണ്ട് 15 മിനിട്ടോളം അദ്ദേഹവുമായി സ്വകാര്യ സംഭാഷണം നടത്തി.

മദനിയുടെ ഇളയസഹോദരന്റെ വിവാഹം നടക്കുന്നത് കല്ലൂരിലാണ്. വ്യാഴാഴ്ച 11 മണിയോടെ നടക്കുന്ന വിവാഹച്ചടങ്ങിനെത്താന്‍ ആവാത്തതിനാലാണ് മുഖ്യമന്ത്രി പുലര്‍ച്ചെ മദനിയുടെ വീട്ടിലെത്തി ആശംസ അറിയിച്ചത്.

ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്