തിരഞ്ഞെടുപ്പു കമ്മീഷന് ജേക്കബ്ബ് കത്തയച്ചു

  • Posted By:
Subscribe to Oneindia Malayalam

കോട്ടയം: ചേര്‍ത്തല നിയമസഭാ മണ്ഡലത്തില്‍ ഉപതിരഞ്ഞെടുപ്പു നടത്താന്‍ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് കേരള കോണ്‍ഗ്രസ് (ജേക്കബ്) നേതാവ് ടി. എം. ജേക്കബ് എംഎല്‍എ മുഖ്യ തിരഞ്ഞെടുപ്പു കമ്മീഷണര്‍ക്ക് കത്തയച്ചു.

എ. കെ. ആന്റണി രാജ്യസഭാംഗമായി തിരഞ്ഞെടുക്കപ്പെട്ട സാഹചര്യത്തില്‍ ഉപതിരഞ്ഞെടുപ്പു നടത്തി ജനാധിപത്യം സംരക്ഷിക്കണമെന്നും കത്തില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ചേര്‍ത്തലയില്‍ ഉപതിരഞ്ഞെടുപ്പു നടക്കാതിരിക്കാന്‍ ആന്റണിയും ഉമ്മന്‍ചാണ്ടിയും സൃഷ്ടിക്കുന്ന സാങ്കേതിക തടസ്സങ്ങള്‍ പരിഗണിക്കരുതെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.

ജനവിധി എതിരാകുമെന്നു ഭയന്നാണ് ആന്റണിയും ഉമ്മന്‍ചാണ്ടിയും തിരഞ്ഞെടുപ്പു നടത്താതിരിക്കാന്‍ നോക്കുന്നത്. രാജ്യസഭാംഗം, നിയമസഭാംഗം എന്നീ രണ്ടു സ്ഥാനങ്ങള്‍ ആന്റണി ഒരേസമയം വഹിക്കുന്നത് ജനാധിപത്യത്തിനു നിരക്കുന്നതല്ല. 5-ാം തീയതിയ്ക്കുമുമ്പ് ആന്റണി രാജിവച്ചാലേ ഉപതിരഞ്ഞെടുപ്പ് ഉണ്ടാകൂ. ഈ സമയപരിധി കടക്കുകയാണ് കോണ്‍ഗ്രസിന്റെ ലക്ഷ്യം. തിരഞ്ഞെടുപ്പു നടക്കാത്തപക്ഷം ചേര്‍ത്തലയ്ക്ക് അടുത്ത ഒരു വര്‍ഷം നിയമസഭയില്‍ പ്രതിനിധി ഉണ്ടാകാത്ത അവസ്ഥവരുമെന്നും കത്തില്‍ പറയുന്നു.

ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്