ആറുമാസത്തിനുള്ളില്‍ 5000 ആദിവാസി കുടുംബങ്ങള്‍ക്ക് ഭൂമി: മന്ത്രി

  • Posted By:
Subscribe to Oneindia Malayalam

തിരുവനന്തപുരം: അടുത്ത ആറുമാസത്തിനുള്ളില്‍ 5000 ആദിവാസികുടുംബങ്ങള്‍ക്ക് ഭൂമി അനുവദിക്കുമെന്ന് പിന്നോക്കവിഭാഗ ക്ഷേമമന്ത്രി എ. പി. അനില്‍കുമാര്‍ അറിയിച്ചു. 3280 കുടുംബങ്ങള്‍ക്ക് ഇതുവരെ ഭൂമി അനുവദിച്ചതായും അദ്ദേഹം പറഞ്ഞു.

22,012 ആദിവാസി കുടംബങ്ങള്‍ക്കാണ് ഭൂമിയില്ലാത്തതായി കണ്ടെത്തിയത്. ആറളം ഫാമിലുള്ളതുള്‍പ്പെടെ 10,000ല്‍ കൂടുതല്‍ ഭൂമി ഇപ്പോള്‍ സര്‍ക്കാരിന്റെ കയ്യിലുണ്ട്. ഭൂവിതരണത്തിനായി 7693 ഹെക്ടര്‍ ഭൂമി വിട്ടുതരാന്‍ കേന്ദ്രസര്‍ക്കാര്‍ അനുമതി നല്‍കിയിട്ടുണ്ട്.

പട്ടികജാതി വകുപ്പു വഴിയുള്ള ഫണ്ടുകള്‍ പൂര്‍ണമായും ചെലവഴിക്കാനാവാത്തത് പ്രായോഗികമല്ലാത്ത നിബന്ധനകള്‍ കാരണമാണ്. നിയമപരമായ ഇത്തരം തടസങ്ങള്‍ ഒഴിവാക്കുന്നതിനെ കുറിച്ച് ആലോചിക്കും. ഇത്തരം വ്യവസ്ഥകളില്‍ കാലാനുസൃതമായ മാറ്റങ്ങള്‍ വരുത്തേണ്ടതുണ്ട്.

യുവജനങ്ങള്‍ക്കു സ്വയംതൊഴില്‍ കണ്ടെത്താന്‍ യുവജനക്ഷേമവകുപ്പിന്റെ ആഭിമുഖ്യത്തില്‍ കുടുംബശ്രീ മാതൃകയില്‍ യുവശ്രീ പദ്ധതി നടപ്പാക്കും. ഈ വര്‍ഷം രണ്ടു ജില്ലകളില്‍ മാത്രമാണ് പരീക്ഷണാര്‍ത്ഥം ഈ പദ്ധതി നടപ്പാക്കുക.

സംസ്ഥാന രൂപീകരണത്തിന്റെ സുവര്‍ണ ജൂബിലിയുടെ ഭാഗമായി ഡിസംബറില്‍ തിരുവനന്തപുരത്ത് മലയാളോത്സവം സംഘടിപ്പിക്കുമെന്നും മന്ത്രി അറിയിച്ചു.

ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്