ബിസിസിഐ യോഗം ഉച്ചതിരിഞ്ഞ് കോവളത്ത്

  • Posted By:
Subscribe to Oneindia Malayalam

തിരുവനന്തപുരം: ബിസിസിഐ വര്‍ക്കിംഗ് കമ്മറ്റി യോഗം ജൂണ്‍ രണ്ട് വ്യാഴാഴ്ച ഉച്ചതിരിഞ്ഞ് കോവളത്തു നടക്കും. ഇന്ത്യന്‍ ക്രിക്കറ്റ് ടീം പരിശീലകനായുള്ള ഗ്രെഗ് ചാപ്പലിന്റെ നിയമനത്തിന് ഔദ്യോഗികഅംഗീകാരം നല്‍കുന്നതുള്‍പ്പെടെയുള്ള വിവിധ വിഷയങ്ങള്‍ യോഗം ചര്‍ച്ച ചെയ്യും.

വനിതാ, പുരുഷ ക്രിക്കറ്റ് അസോസിയേഷനുകളുടെ ലയനം, ഐസിസി ചാമ്പ്യന്‍സ് ട്രോഫി മത്സരം, മത്സരങ്ങളുടെ സംപ്രേഷണാവകാശം, സംസ്ഥാന ക്രിക്കറ്റ് അസോസിയേഷനുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ തുടങ്ങിയവ യോഗത്തിലെ ചര്‍ച്ചാവിഷയങ്ങളാണ്. ഇതിനുപുറമെ ഇന്ത്യന്‍ ടീമിന്റെ വിദേശപര്യടനവും വിദേശടീമുകളുടെ ഇന്ത്യന്‍ പര്യടനവും യോഗം ചര്‍ച്ച ചെയ്യും.

ഒന്‍പത് ബിസിസിഐ അംഗങ്ങളും 14 സംസ്ഥാന ക്രിക്കറ്റ് അസോസിയേഷന്‍ അംഗങ്ങളുമുള്‍പ്പെടെ 23 പേര്‍ യോഗത്തില്‍ പങ്കെടുക്കും. ബിസിസിഐ പ്രസിഡന്റ് രണ്‍ബീര്‍ സിംഗ് മല്‍ഹോത്ര, മുന്‍പ്രസിഡന്റ് ജഗ്മോഹന്‍ ഡാല്‍മിയ, സെക്രട്ടറി എസ്.കെ നായര്‍, ദില്ലി ക്രിക്കറ്റ് അസോസിയേഷന്‍ പ്രസിഡന്റും മുന്‍കേന്ദ്രമന്ത്രിയുമായ അരുണ്‍ ജെറ്റ്ലി തുടങ്ങിയ പ്രമുഖര്‍ യോഗത്തില്‍ പങ്കെടുക്കുന്നുണ്ട്.

കോവളം ബീച്ചിലെ താജ്ഗ്രീന്‍ ഹോട്ടലിലാണ് രണ്ടുദിവസം നീണ്ടുനില്‍ക്കുന്ന യോഗം നടക്കുന്നത്.

ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്