ഇറാക്കില്‍ കാര്‍ ബോംബ് സ്ഫോടനം: ഒമ്പത് മരണം

  • Posted By:
Subscribe to Oneindia Malayalam

കിര്‍കുക്: ഇറാക്ക് നഗരമായ കിര്‍ക്കുക്കില്‍ ജൂണ്‍ രണ്ട് വ്യാഴാഴ്ചയുണ്ടായ കാര്‍ ബോംബ് സ്ഫോടനത്തില്‍ ഒമ്പതു പേര്‍ മരിച്ചു.

കുര്‍ദിഷ് ഉപപ്രധാനമന്ത്രിയുടെ സുരക്ഷാഭടന്‍മാര്‍ ഭക്ഷണം കഴിച്ചുകൊണ്ടിരിക്കുകയായിരുന്ന റസ്റോറന്റിന്റെ ലക്ഷ്യമാക്കിയാണ് കാര്‍ ബോംബ് സ്ഫോടനം നടന്നത്. സ്ഫോടനത്തില്‍ 25 പേര്‍ക്ക് പരിക്കേറ്റു.

വ്യാഴാഴ്ച രാവിലെ എട്ടു മണിയോടെയാണ് സ്ഫോടനമുണ്ടായത്. കൊല്ലപ്പെട്ടവരില്‍ ഉപപ്രധാനമന്ത്രിയുടെ ഒരു സുരക്ഷാഭടനും ഉള്‍പ്പെടുന്നു. ആറ് സുരക്ഷാഭടന്‍മാര്‍ക്ക് പരിക്കേറ്റു. സ്ഫോടനം നടക്കുമ്പോള്‍ ഉപപ്രധാനമന്ത്രി റസ്റോറന്റിലുണ്ടായിരുന്നില്ല.

ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്