എംപി എന്ന നിലയില്‍ ആന്റണി മിണ്ടിയിട്ടില്ല: മുരളീധരന്‍

  • Posted By:
Subscribe to Oneindia Malayalam

കോഴിക്കോട്: എംപി എന്ന നിലയില്‍ രാജ്യസഭയില്‍ ഒരക്ഷരം പോലും മിണ്ടാത്ത ആളാണ് എ. കെ. ആന്റണിയെന്ന് നാഷണല്‍ കോണ്‍ഗ്രസ് (ഇന്ദിര) സംസ്ഥാന പ്രസിഡന്റ് കെ.മുരളീധരന്‍. പാര്‍ട്ടി ജില്ലാ കണ്‍വെന്‍ഷനില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

10 വര്‍ഷം രാജ്യസഭാംഗമായിരുന്നപ്പോള്‍ മന്ത്രിയെന്ന നിലയില്‍ പറഞ്ഞ മറുപടിയല്ലാതെ അംഗമെന്ന നിലയില്‍ ആന്റണി ഒരു ചോദ്യം പോലും ചോദിച്ചിട്ടില്ല. ഇക്കാര്യം സഭാരേഖകള്‍ പരിശോധിച്ചാല്‍ വ്യക്തമാകും.

ദുബായ് ഇന്റര്‍നെറ്റ് സിറ്റിയുമായി ദുബായ് സര്‍ക്കാരിന് യാതൊരു ബന്ധവുമില്ല. അതൊരു റിയല്‍ എസ്റേറ്റ് സ്ഥാപനമാണ്. സ്മാര്‍ട്ട് സിറ്റിയുമായി ബന്ധപ്പെട്ട് ഒരു സര്‍വ്വകക്ഷിയോഗം വിളിക്കാന്‍ പോലും ഉമ്മന്‍ചാണ്ടി തയ്യാറാകുന്നില്ല.

ഉപതിരഞ്ഞെടുപ്പുകളില്‍ ബിജെപിയുമായി കോണ്‍ഗ്രസ് കരാറുണ്ടാക്കിയിട്ടുണ്ട്. ബിജെപിക്ക് മഞ്ചേശ്വരത്തും തിരുവനന്തപുരത്തും അക്കൗണ്ട് തുറക്കാന്‍ സഹായിക്കാമെന്നും സര്‍ക്കാര്‍ ഉറപ്പുനല്‍കിയിട്ടുണ്ട്. എ. കെ. ആന്റണി ബിജെപിയെ തള്ളിപ്പറയുന്നില്ലെന്നും മുരളീധരന്‍ പറഞ്ഞു.

ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്