സ്മാര്‍ട്ട് സിറ്റി: വി.എസിന്റെ ഭീഷണിക്കു വഴങ്ങില്ലെന്ന് മുഖ്യമന്ത്രി

  • Posted By:
Subscribe to Oneindia Malayalam

ശാസ്താംകോട്ട: സ്മാര്‍ട്ട് സിറ്റി പദ്ധതിയെ എതിര്‍ക്കുന്ന വി. എസ്. അച്യുതാനന്ദന്‍ ചെറുപ്പക്കാരുടെയും യുഎഇയിലെ മലയാളികളുടെയും വിരോധത്തിനു കാരണമായിരിക്കുകയാണെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി കുറ്റപ്പെടുത്തി. അച്യുതാനന്ദന്റെ ഭീഷണിക്കു വഴങ്ങില്ലെന്നും അദ്ദേഹം പറഞ്ഞു.

100 ഏക്കര്‍ ഭൂമി 20 കോടിക്കു നല്‍കുന്നിടത്ത് 500 കോടിയുടെ അഴിമതിയുണ്ടെന്നാണ് അച്യുതാനന്ദന്റ ആരോപണം . കാര്യങ്ങള്‍ വ്യക്തമായി മനസിലാക്കാതെയാണ് അദ്ദേഹം പദ്ധതിയെ കുറ്റപ്പെടുത്തുന്നത്. തന്നെ ജയിലിലില്‍ അടക്കുമെന്നാണ് അച്യുതാന്ദന്‍ പറയുന്നത്. താനെന്നല്ല ആരും നിയമത്തിന് അതീതരല്ല.

വടകര, ബേപ്പൂര്‍ മോഡല്‍ തെരഞ്ഞെടുപ്പു പരീക്ഷണം അഴീക്കോടും കൂത്തുപറമ്പിലും നടന്നുവെന്ന ആരോപണങ്ങളില്‍ കഴമ്പില്ല. വടകര, ബേപ്പൂര്‍ മോഡല്‍ എന്നതു തന്നെ സാങ്കല്‍പികമാണ്. അങ്ങനെയുണ്ടെങ്കില്‍ തന്നെ ആരോപണമുന്നയിച്ച കെ.കരുണാകരനായിരുന്നു അന്നത്തെ നേതാവ്. ഇതിനു മറുപടി പറയേണ്ടതും അദ്ദേഹമാണ്.

പഴയ ബിജെപി ബന്ധത്തെ തള്ളിപ്പറയാത്ത സിപിഎം ഇപ്പോല്‍ തനിക്കു നേരെ ആരോപണമുന്നയിക്കുന്നതില്‍ യാതൊരു ന്യായവുമില്ല. ചേര്‍ത്തലയില്‍ തിരഞ്ഞെടുപ്പുകമ്മീഷന്‍ ആവശ്യപ്പെട്ടാന്‍ വീണ്ടും തിരഞ്ഞെടുപ്പു നടത്താന്‍ തയ്യാറാണെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു.

ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്