തിരഞ്ഞെടുപ്പ് അക്രമം: 15 പേര്‍ അറസ്റില്‍

  • Posted By:
Subscribe to Oneindia Malayalam

കണ്ണൂര്‍: അഴീക്കോട്, കൂത്തുപറമ്പ് ഉപതിരഞ്ഞെടുപ്പുകളുമായി ബന്ധപ്പെട്ട് നടന്ന വിവിധ സംഭവങ്ങളില്‍ ഇതുവരെ 15 പേരെ അറസ്റുചെയ്തു. വിവിധ സംഭവങ്ങളിലായി പരിക്കേറ്റ നാലുപേരെ ആശുപത്രികളില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്.

നാഷണല്‍ യൂത്ത് കോണ്‍ഗ്രസ് (ഇന്ദിര) ജില്ലാ പ്രസിഡന്റ് കാപ്പാടന്‍ ശശിധരനും അറസ്റിലായവരില്‍ ഉള്‍പ്പെടുന്നു. അഴീക്കോട് മണ്ഡലത്തിലെ താവം ദേവീവിലാസം എല്‍പിസ്കൂളിലെ പോളിങ് ബൂത്തില്‍ കടക്കാന്‍ ശ്രമിച്ചപ്പോഴായിരുന്നു അറസ്റ്.

പാപ്പിനിശേരി വെസ്റ് യുപി സ്കൂളില്‍ വോട്ടര്‍മാരെ ഭീഷണിപ്പെടുത്തിയെന്ന പരാതിയിന്മേല്‍ നാല് സിപിഎം പ്രവര്‍ത്തകരെ അറസ്റു ചെയ്തിട്ടുണ്ട്. കണ്ണപുരത്ത് വോട്ട് ചെയ്തിറങ്ങിയ യുഡിഎഫ് പ്രവര്‍ത്തകന്‍ മുസ്തഫയെ സിപിഎം പ്രവര്‍ത്തകര്‍ മര്‍ദ്ദിച്ചതായാണ് പരാതി.

അഴീക്കോട് മണ്ഡലത്തില്‍ പാപ്പിനിശേരി പഞ്ചായത്ത് ഹയര്‍ സെക്കന്ററി സ്കൂളില്‍ ബൂത്തിനു പുറത്ത് യുഡിഎഫ് ഏജന്റുമാരെ മര്‍ദിക്കാന്‍ ശ്രമിച്ചതായി പരാതിയുയര്‍ന്നു. എന്നാല്‍ ബൂത്തിനുളളിലിരുന്ന് വോട്ടു പിടിച്ചതിനെ എതിര്‍ക്കുക മാത്രമെ ചെയ്തുള്ളൂവെന്ന് എല്‍ഡിഎഫുകാര്‍ പറഞ്ഞു.

വോട്ടിംഗ് യന്ത്രത്തില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥിയുടെ ചിഹ്നം കടലാസു കൊണ്ടു മറച്ചുവെന്ന് തര്‍ക്കത്തെ തുടര്‍ന്ന് അഴീക്കോട് മണ്ഡലത്തിലെ പള്ളിക്കര എഡിഎല്‍പിസ്കൂളിലെ പോളിങ്ങ് അഞ്ചുനിമിറ്റ് തടസപ്പെട്ടു.

ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്