ഹരിയാനയിലും യുപിയിലും ഭരണകക്ഷികള്‍ക്ക് ജയം

  • Posted By:
Subscribe to Oneindia Malayalam

ചണ്ഡീഗഡ്: ഹരിയാനയിലും ഉത്തര്‍പ്രദേശിലും ഭരണകക്ഷികള്‍ക്ക് ജയം. ഹരിയാനയില്‍ ഉപതിരഞ്ഞെടുപ്പ് നടന്ന മൂന്ന് നിയസഭാ മണ്ഡലങ്ങളിലും ഭരണകക്ഷിയായ കോണ്‍ഗ്രസ് ജയിച്ചു. ഉത്തര്‍പ്രദേശില്‍ ഉപതിരഞ്ഞെടുപ്പ് നടന്ന നാല് സീറ്റിലും ഭരണകക്ഷിയായ സമാജ്വാദി പാര്‍ട്ടി-രാഷ്ട്രീയ ലോക്ദള്‍ സഖ്യത്തിനാണ് ജയം.

ഹരിയാനയില്‍ മൂന്ന് മണ്ഡലത്തിലും ഒരു ലക്ഷത്തിലേറെ വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് കോണ്‍ഗ്രസ് സ്ഥാനാര്‍ഥികള്‍ ജയിച്ചത്. ഹരിയാന മുഖ്യമന്ത്രി ഭൂപിന്ദര്‍സിംഗ് ഹൂഡ കില്ലോയി മണ്ഡലത്തില്‍ തൊട്ടടുത്ത ഐഎന്‍എല്‍ഡി സ്ഥാനാര്‍ഥിയെ 1,03,635 വോട്ടുകള്‍ക്കാണ് തോല്പിച്ചത്. ഐഎന്‍എല്‍ഡി സ്ഥാനാര്‍ഥിക്ക് മൊത്തം 3063 വോട്ട് മാത്രമേ ലഭിച്ചുള്ളൂ.

ഹിസാല്‍ മണ്ഡലത്തില്‍ നിന്ന് സാവിത്ര ജിണ്ഡല്‍ 1,02,280 വോട്ടുകള്‍ക്കും തോഷം മണ്ഡലത്തില്‍ നിന്ന് കിരണ്‍ ചൗധരി 1,25,520 വോട്ടുകള്‍ക്കുമാണ് ജയിച്ചത്.

ഉത്തര്‍പ്രദേശില്‍ സമാജ്വാദി പാര്‍ട്ടി- രാഷ്ട്രീയ ലോക്ദള്‍ സഖ്യം ഉപതിരഞ്ഞെടുപ്പ് നടന്ന നാല് സീറ്റിലും ജയിച്ചു.

ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്