ഉമ്മന്‍ചാണ്ടി രാജിവയ്ക്കണമെന്ന് നേതാക്കള്‍

  • Posted By:
Subscribe to Oneindia Malayalam

തിരുവനന്തപുരം: അഴീക്കോട്, കൂത്തുപറമ്പ് ഉപതിരഞ്ഞെടുപ്പുകളിലെ യുഡിഎഫിന്റെ വന്‍പരാജ-യത്തിന്റെ പശ്ചാത്തലത്തില്‍ ഉമ്മന്‍ചാണ്ടി മുഖ്യമന്ത്രി സ്ഥാനം ഒഴിയണമെന്ന പ്രതിപക്ഷ നേതാക്കളുടെ മുറവിളിയുയരുന്നു.

സര്‍ക്കാരിന്റെ ജ-നവിരുദ്ധ നയങ്ങളെ ജ-നം തിരിച്ചറിഞ്ഞിരിക്കുകയാണെന്നും ഇതിന് കാരണം മുഖ്യമന്ത്രിയുടെ പ്രവര്‍ത്തനങ്ങളാണെന്നും കേരള കോണ്‍ഗ്രസ് (ജേക്കബ്) നേതാവ് ടി. എം. ജേ-ക്കബ് പറഞ്ഞു. ഞായറാഴ്ച തന്നെ ഗവര്‍ണറെ സന്ദര്‍ശിച്ച് മുഖ്യമന്ത്രി സ്ഥാനം രാജ-ിവയ്ക്കുകയാണ് ഉമ്മന്‍ ചാണ്ടി ചെയ്യേണ്ടത്. അടുത്ത പഞ്ചായത്ത് തിരഞ്ഞെടുപ്പിലും നിയമസഭാ തിരഞ്ഞെടുപ്പിലും ഇതിലും ദയനീയമായ പരാജയമാവും യുഡിഎഫിന് ഉണ്ടാവുകയെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ജ-നവിരുദ്ധ നടപടികളുമായി മുന്നേറിയതിനൊപ്പം യുഡിഎഫിനെ തകര്‍ത്തതെന്നും രാഷ്ട്രീയ മാന്യതയും ധാര്‍മ്മികതയും ഉണ്ടെങ്കില്‍ ഇതിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് ഉമ്മന്‍ചാണ്ടി രാജിവയ്ക്കണമെന്നും കേരള കോണ്‍ഗ്രസ് (ബി) ചെയര്‍മാന്‍ ആര്‍. ബാലകൃഷ്ണ പിള്ള ആവശ്യപ്പെട്ടു.

വാക്കിന് അല്‍പ്പമെങ്കിലും വിലയുണ്ടെങ്കില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി സ്ഥാനമൊഴിഞ്ഞ് ജനവിധി തേടണമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ കൊല്‍ക്കത്തയില്‍ പറഞ്ഞു. യുഡിഎഫ് സര്‍ക്കാരിന് ഒരു നിമിഷം പോലും അധികാരത്തില്‍ തുടരാന്‍ അവകാശമില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

നാല് വര്‍ഷത്തെ യുഡിഎഫ് ഭരണത്തിന്റെ വിധിയെഴുത്താണ് കൂത്തുപറമ്പ്, അഴീക്കോട് ഉപതിരഞ്ഞെടുപ്പ് ഫലമെന്ന് ആര്‍എസ്പി ആക്ടിംഗ് സെക്രട്ടറി വി. പി. രാമകൃഷ്ണപിള്ള അഭിപ്രായപ്പെട്ടു. ജനവിധി മാനിച്ച് ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ രാജി വച്ച് തിരഞ്ഞെടുപ്പിനെ നേരിടണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.

ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്