ജയരാജന്‍ നേടിയത് റെക്കോഡ് ഭൂരിപക്ഷം

  • Posted By:
Subscribe to Oneindia Malayalam

കണ്ണൂര്‍: സംസ്ഥാന നിയമസഭയുടെ ചരിത്രത്തിലെ ഏറ്റവും വലിയ ഭൂരിപക്ഷമാണ് കൂത്തുപറമ്പ് മണ്ഡലത്തില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി പി. ജയരാജന്‍ നേടിയത്.

45,377 വോട്ടിന്റെ ഭൂരിപക്ഷമാണ് ജയരാജന്‍ നേടിയത്. 2001ല്‍ മലപ്പുറം നിയോജക മണ്ഡലത്തില്‍ നിന്നും 36,017 വോട്ടുകള്‍ക്ക് വിജയിച്ച എം. കെ. മുനീറിന്റെ റെക്കോര്‍ഡാണ് പി.ജയരാജന്‍ തകര്‍ത്തത്.

സുപ്രിം കോടതി വിധിയെ തുടര്‍ന്ന് കൂത്തുപറമ്പ് എംഎല്‍എ ആയിരുന്ന പി. ജയരാജന് അയോഗ്യത കല്പിക്കപ്പെട്ടതോടെയാണ് ഇവിടെ വീണ്ടും ഉപതിരഞ്ഞെടുപ്പിന് കളമൊരുങ്ങിയത്. ഉപതിരഞ്ഞെടുപ്പിലും സ്ഥാനാര്‍ഥിയായി നിന്ന ജയരാജന്‍ ചരിത്രത്തിലെ ഏറ്റവും വലിയ ഭൂരിപക്ഷം നേടി വീണ്ടും എംഎല്‍എയായി തിരഞ്ഞെടുത്തപ്പെട്ടു.

ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്