അമൃത കോളജില്‍ നിന്നും 122 പേരെ ഇന്‍ഫോസിസ് റിക്രൂട്ട് ചെയ്തു

  • Posted By:
Subscribe to Oneindia Malayalam

കൊച്ചി: അമൃത വിശ്വ വിദ്യാപീഠത്തിലെ 122 മൂന്നാം വര്‍ഷ എഞ്ചിനീയറിംഗ് വിദ്യാര്‍ഥികളെ പ്രമുഖ സോഫ്റ്റ്വേര്‍ കമ്പനിയായ ഇന്‍ഫോസിസ് ടെക്നോളജീസ് റിക്രൂട്ട് ചെയ്തു. ജൂണ്‍ ഒന്നിന് നടത്തിയ കാമ്പസ് റിക്രൂട്ട്മെന്റിലാണ് വിവിധ ബിടെക് ശാഖകളിലെ 122 വിദ്യാര്‍ഥികള്‍ തിരഞ്ഞെടുക്കപ്പെട്ടത്.

അടുത്ത വര്‍ഷം ബിടെക് കോഴ്സ് പൂര്‍ത്തിയാക്കിയതിനു ശേഷം ഈ വിദ്യാര്‍ഥികള്‍ ഇന്‍ഫോസിസില്‍ ചേരും. ഏതെങ്കിലും ഇന്‍ഫോസിസ് കാമ്പസില്‍ ഇവര്‍ക്ക് പരിശീലനം നല്‍കും.

അമൃത വിദ്യാപീഠത്തില്‍ അടുത്ത മാസങ്ങളില്‍ വിപ്രോ, ടിസിഎസ്, സത്യം കമ്പ്യൂട്ടേഴ്സ്, എല്‍ ആന്റ് ടി ഇന്‍ഫോടെക്, എച്ച്സിഎല്‍ ടെക്നോളജീസ്, ടാറ്റ എല്‍ക്സി, പറ്റ്നി, മഹീന്ദ്ര ബ്രിട്ടീഷ്, ടെലികോം, പോളാരിസ് സോഫ്റ്റ്വേര്‍ തുടങ്ങിയ പ്രമുഖ ഐടി കമ്പനികള്‍ കാമ്പസ് റിക്രൂട്ട്മെന്റ് നടത്തും.

മൂന്ന് എഞ്ചിനീയറിംഗ് കാമ്പസുകളാണ് അമൃതാ വിദ്യാപീഠനത്തിനുള്ളത്. കൊല്ലത്തും കോയമ്പത്തൂരിലും ബാഗ്ലൂരിലുമാണ് ഇത്.

ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്