പ്രസ്താവനയില്‍ ഉറച്ചുനില്‍ക്കുന്നു: അദ്വാനി

  • Posted By:
Subscribe to Oneindia Malayalam

ദില്ലി: മുഹമ്മദാലി ജിന്ന മതേതരവാദിയാണെന്ന പ്രസ്താവനയില്‍ ഉറച്ചുനില്‍ക്കുന്നുവെന്ന് ബിജെപി പ്രസിഡന്റ് എല്‍. കെ. അദ്വാനി പറഞ്ഞു.

ഒരാഴ്ചത്തെ പാകിസ്ഥാന്‍ സന്ദര്‍ശത്തിനു ശേഷം തിരിച്ചെത്തിയ അദ്വാനി വിമാനത്താവളത്തില്‍ വാര്‍ത്താലേഖകരോട് സംസാരിക്കുകയായിരുന്നു. തന്റെ പ്രസ്താവന ഒരു സംവാദത്തിന് തിരികൊളുത്തിയിരിക്കുകയാണെന്നും താന്‍ പറഞ്ഞത് ചര്‍ച്ച ചെയ്യപ്പെടേണ്ടതാണെന്നും അദ്വാനി വ്യക്തമാക്കി.

എന്‍ഡിഎ ഭരണകാലത്തു തുടങ്ങിവച്ച ഇന്ത്യ-പാകിസ്ഥാന്‍ സമാധാന ശ്രമങ്ങള്‍ തുടരുകയായിരുന്നു തന്റെ പാക് സന്ദര്‍ശനത്തിന്റെ ലക്ഷ്യം.

പ്രമുഖ ബിജെപി നേതാക്കള്‍ വിമാനത്താവളത്തില്‍ അദ്വാനിയെ സ്വീകരിക്കാനെത്തിയിരുന്നു. അതേ സമയം ഹിന്ദു ജാഗരണ്‍ മഞ്ച് അദ്വാനി വിരുദ്ധ പോസ്ററുകള്‍ പ്രദര്‍ശിപ്പിച്ചു. ജിന്ന അനുകൂലി, പാകിസ്ഥാന്‍ പ്രേമി, അദ്വാനി ഗോ ബേക്ക് എന്നിങ്ങനെയെഴുതിയ പോസ്ററുകളാണ് പ്രദര്‍ശിപ്പിക്കപ്പെട്ടത്.

ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്