യുഡിഎഫ് ആത്മപരിശോധന നടത്തണം: സുധീരന്‍

  • Posted By:
Subscribe to Oneindia Malayalam

ആലുവ: ഉപതരഞ്ഞെടുപ്പുകളിലുണ്ടായ പരാജയത്തെക്കുറിച്ച് യുഡിഎഫ് ആത്മപരിശോധന നടത്തണമെന്ന് കോണ്‍ഗ്രസ് നേതാവ് വി. എം. സുധീരന്‍ പറഞ്ഞു. പരാജയത്തിനു കാരണം നിഷ്പക്ഷക്കാര്‍ പാര്‍ട്ടിയെ കൈവിട്ടതാണെന്നും അദ്ദേഹം പറഞ്ഞു.

പരാജയത്തെക്കുറിച്ച് യുഡിഎഫ് വാദഗതികള്‍ നിരത്തിയിട്ടു കാര്യമില്ല. നഷ്ടപ്പെട്ട ജനവിശ്വാസം തിരിച്ചുപിടിക്കുകയാണ് വേണ്ടത്. സര്‍ക്കാരിന്റെ ഭാഗത്തു നിന്നുള്ള പാളിച്ചകള്‍ തിരുത്താനുള്ള അവസരമാണിത്.

യുഡിഎഫില്‍ നിന്നും ചില പാര്‍ട്ടികള്‍ വിട്ടുപോയത് കാതലായ പ്രശ്നമായി കാണാനാവില്ല. എങ്കിലും പൊതുജനം യുഡിഎഫില്‍ നിന്നകലാനുളള കാരണത്തെക്കുറിച്ചു ചിന്തിക്കണം. കോണ്‍ഗ്രസിന്റെ ദൗര്‍ബല്യം ഭാവിയില്‍ പ്രശ്നമുണ്ടാകാത്ത വിധം മാറ്റിയെടുക്കേണ്ടതുണ്ട്.

സര്‍ക്കാര്‍ പ്രവര്‍ത്തനങ്ങളില്‍ സുതാര്യത ആവശ്യമാണെന്നും ഇതുറപ്പാക്കാന്‍ തലപ്പത്തുള്ളവര്‍ ശ്രമിക്കണമെന്നും സുധീരന്‍ പറഞ്ഞു.

ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്