കോട്ടയത്ത് ഹര്‍ത്താല്‍ സമാധാനപരം

  • Posted By:
Subscribe to Oneindia Malayalam

കോട്ടയം: കോട്ടയത്ത് എന്‍ഡിഎ ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ സമാധാനപരം. ജില്ലയുടെ മിക്കഭാഗത്തും കടകമ്പോളങ്ങള്‍ അടഞ്ഞുകിടന്നു. സ്വകാര്യബസ്സുകളും ഓട്ടോ, ടാക്സി എന്നീ വാഹനങ്ങളും നിരത്തിലിറങ്ങിയില്ല.

ഹര്‍ത്താലിനോട് അനുബന്ധിച്ച് അക്രമസംഭവങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല. പി.സി. തോമസ് എംപിക്കും ഐഎഫ്ഡിപി പ്രവര്‍ത്തകര്‍ക്കും നേരെ നടത്തിയ ലാത്തിച്ചാര്‍ജില്‍ പ്രതിഷേധിച്ചാണ് ഹര്‍ത്താല്‍.

കെഎസ്ആര്‍ടിസി കോണ്‍വോയ് ആയി കുമളി, തിരുവനന്തപുരം എന്നിവിടങ്ങളിലേക്ക് ഒരു തവണ സര്‍വീസ് നടത്തി. രാവിലെ ആറുമുതല്‍ വൈകീട്ട് ആറുവരെയാണ് ഹര്‍ത്താല്‍.

ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ എന്‍ഡിഎയുടെ നേതൃത്വത്തില്‍ ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ പ്രകടനം നടന്നു. കുറവിലങ്ങാട് പൊലീസ് സ്റേഷന്‍ അതിര്‍ത്തിയില്‍പ്പെട്ട വെമ്പള്ളിയില്‍ വാഹനം തടഞ്ഞ 10 പേരെ പൊലീസ് അറസ്റ് ചെയ്തു.

ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്