കരുണാകരന്‍ വെള്ളാപ്പള്ളിയെ കാണും

  • Posted By:
Subscribe to Oneindia Malayalam

ചേര്‍ത്തല: എന്‍സിഐ നേതാവ് കെ.കരുണാകരന്‍ ജൂണ്‍ ആറ് തിങ്കളാഴ്ച എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനുമായി കൂടിക്കാഴ്ച നടത്തും. ഉച്ചക്ക് 12.30ന് വെള്ളാപ്പള്ളിയുടെ കണിച്ചുകുളങ്ങരയിലുള്ള വസതിയില്‍ വച്ചായിരിക്കും കൂടിക്കാഴ്ച.

ചര്‍ച്ചക്കു ശേഷം ചേര്‍ത്തലയില്‍ വൈകീട്ടു നടക്കുന്ന കോണ്‍ഗ്രസ് ജില്ലാ കണ്‍വെന്‍ഷനിലും കരുണാകരന്‍ പങ്കെടുക്കുന്നുണ്ട്.

ഇതിനു മുന്‍പ് മെയ് 17നും ഇവര്‍ തമ്മില്‍ കൂടിക്കാഴ്ച നടത്തിയിരുന്നു. കരുണാകരന്റെ ആവശ്യപ്രകാരമായിരുന്നു അന്ന് ചര്‍ച്ച. സാമുദായിക നേതാക്കളുടെ തെറ്റിദ്ധാരണ തിരുത്താന്‍ വേണ്ടിയാണ് ചര്‍ച്ചയെന്ന് അന്നു നടത്തിയ ചര്‍ച്ചകള്‍ക്കു ശേഷം കരുണാകരന്‍ പറഞ്ഞിരുന്നു.

ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്