കോവളം ഹോട്ടല്‍ വാങ്ങുന്നതിനെ പറ്റി ആലോചിച്ചിട്ടില്ല: മന്ത്രി

  • Posted By:
Subscribe to Oneindia Malayalam

തിരുവനന്തപുരം: കോവളം ഹോട്ടല്‍ വാങ്ങുന്നതിനെ പറ്റി സര്‍ക്കാര്‍ ആലോചിച്ചിട്ടില്ലെന്ന് ടൂറിസം മന്ത്രി കെ. സി. വേണുഗോപാല്‍ പറഞ്ഞു.

കോവളം കൊട്ടാരം ഏറ്റെടുത്ത സമയത്തുതന്നെ ഹോട്ടല്‍ നടത്തുന്നതും വാങ്ങുന്നതും വില്‍ക്കുന്നതുമെല്ലാം ഉടമയുടെ കാര്യമാണെന്ന് വ്യക്തമാക്കിയിരുന്നു. ടൂറിസം കേന്ദ്രങ്ങളില്‍ വ്യാപകമായി മദ്യശാലകള്‍ തുറക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിട്ടില്ലെന്ന് മന്ത്രി വ്യക്തമാക്കി.

ഉപതിരഞ്ഞെടുപ്പുകളിലെ പരാജയം സംഘടനാ സംവിധാനത്തിന്റെ പോരായ്മയാണ് കാണിക്കുന്നത്. തിരഞ്ഞെടുപ്പില്‍ ധാരാളം കള്ളവോട്ടുകളുണ്ടായി. ഇതിനെ ചെറുക്കാന്‍ ഫലപ്രദമായ സംഘടനാ സംവിധാനം ഇല്ലാതെപോയി.

ഇക്കാര്യങ്ങളെല്ലാം വിലയിരുത്തി പ്രശ്നങ്ങള്‍ പരിഹരിച്ച് മുമ്പോട്ടുപോകുമെന്ന് വേണുഗോപാല്‍ പറഞ്ഞു.

ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്