രാജി ബിജെപിയുടെ ആഭ്യന്തരകാര്യം: കോണ്‍ഗ്രസ്

  • Posted By:
Subscribe to Oneindia Malayalam

ദില്ലി: എല്‍. കെ. അദ്വാനിയുടെ രാജി ബിജെപിയുടെ ആഭ്യന്തരകാര്യമാണെന്ന് കോണ്‍ഗ്രസ് അഭിപ്രായപ്പെട്ടു. ലോക്സഭാ തിരഞ്ഞെടുപ്പിലെ പരാജയത്തെ തുടര്‍ന്ന് ഒരു പ്രതിഛായാ മാറ്റത്തിന് ശ്രമിക്കുന്നതിന്റെ ഭാഗമാണ് അദ്വാനിയുടെ വിവാദപ്രസ്താവനകളെന്ന് എഐസിസി ജനറല്‍ സെക്രട്ടറി അംബികാ സോണി പറഞ്ഞു.

എ. ബി. വാജ്പേയി ധരിച്ചിരുന്ന മുഖംമൂടി ഇപ്പോള്‍ അദ്വാനിയാണ് ധരിക്കുന്നത്. ഈ പുതിയ മുഖംമൂടി അദ്വാനിക്ക് എത്രമാത്രം ഇണങ്ങുമെന്ന കാര്യത്തില്‍ സംശയമുണ്ട്. കോണ്‍ഗ്രസിനെ കപടമതേരതരവാദികള്‍ എന്ന് വിശേഷിപ്പിക്കാറുള്ള അദ്വാനി മുഹമ്മദാലി ജിന്നയെ മതേതരവാദി എന്ന് വിശേഷിപ്പിച്ചത് അതിശയകരമാണ്.

അദ്വാനി ബിജെപി അധ്യക്ഷസ്ഥാനത്ത് തുടരണോ എന്ന് തീരുമാനിക്കുന്നത് ആ പാര്‍ട്ടിയും അദ്വാനിയുടെ ആര്‍എസ്എസിലെയും വിഎച്ച്പിയിലെയും മേലാളന്‍മാരുമാണ്. ജിന്നയില്‍ മതേതരത്വത്തിന്റെ ശരിയായ മുഖം അദ്വാനി കണ്ടത് വിരോധാഭാസമാണെന്നും അംബികാസോണി പറഞ്ഞു.

ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്