അദ്വാനിയുടെ രാജിയാവശ്യപ്പെട്ടില്ല: ആര്‍എസ്എസ്

  • Posted By:
Subscribe to Oneindia Malayalam

ദില്ലി: അദ്വാനിയുടെ രാജിയുമായി ആര്‍എസ്എസിനു ബന്ധമില്ലെന്ന് ആര്‍എസ്എസ് വക്താവ് റാം മാധവ്. രാജിക്കായി ആര്‍എസ്എസ് സമ്മര്‍ദം ചെലുത്തിയിരുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

അദ്വാനിയുടെ രാജിക്കാര്യം ബിജെപിയുടെ ആഭ്യന്തരപ്രശ്നമാണ്. ഇതു സംബന്ധിച്ച് ഉചിതമായി സമയത്ത് പാര്‍ട്ടി തീരുമാനമെടുക്കും. ഇക്കാര്യത്തില്‍ ആര്‍എസ്എസ് ഇടപെടുന്നില്ല.

ജിന്നയെക്കുറിച്ച് അദ്വാനി നടത്തിയ പ്രസ്താവനകളില്‍ ആര്‍എസ്എസിന് അഭിപ്രായവ്യത്യാസമുണ്ട്. എന്നാല്‍ ഇതുസംബന്ധിച്ച ചര്‍ച്ചകള്‍ അവസാനിച്ചുകഴിഞ്ഞുവെന്നും മാധവ് പറഞ്ഞു. അദ്വാനിയെ പിന്തുണച്ചുകൊണ്ടുളള വാജ്പേയിയുടെ പ്രസ്താവനയെക്കുറിച്ചു പ്രതികരിക്കാന്‍ മാധവ് തയ്യാറായില്ല.

ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്