ഒരേ സ്ഥലത്ത് രണ്ടാം ദിവസവും തീവണ്ടിയപകടം

  • Posted By:
Subscribe to Oneindia Malayalam

രത്ലം: ജൂണ്‍ ആറ് തിങ്കളാഴ്ച രണ്ടുപേരുടെ മരണത്തിനിടയാക്കിയ തീവണ്ടിയപകടം ഉണ്ടായിടത്ത് ചൊവ്വാഴ്ചയും തീവണ്ടി പാളം തെറ്റി. ഇന്‍ഡോറിലെ രത്ലം സ്റേഷനു സമീപം പൂര്‍ണ-അജ്മീര്‍ തീവണ്ടിയുടെ ഒരു ബോഗിയാണ് പാളം തെറ്റിയത്. സംഭവത്തില്‍ ഒരു സ്ത്രീക്കു പരിക്കേറ്റു.

ജൂണ്‍ ആറിന് ഇതേ സ്ഥലത്ത് ചിറ്റോര്‍ഗ-എംഹോ തീവണ്ടിയുടെ എഞ്ചിനും മൂന്നുബോഗികളും പാളം തെറ്റിയതു കാരണം രണ്ടുപേര്‍ മരിക്കുകയും 28 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.

കഴിഞ്ഞ ദിവസമുണ്ടായ അപകടത്തെ തുടര്‍ന്ന് ആവശ്യമായ ബോള്‍ട്ടുകളിടാതെ റെയില്‍പാളം സര്‍വീസിനു തുറന്നു കൊടുത്തതാണ് അപകടകാരണമെന്ന് റെയില്‍വെ പൊലീസ് സൂപ്രണ്ട് വി. എന്‍. പാച്ചൗരി പറഞ്ഞു. മെഡിക്കല്‍ സംഘം അപകടസ്ഥലത്തേക്കു തിരിച്ചിട്ടുണ്ടെന്നും ഗതാഗത തടസം മാറ്റാനുള്ള ശ്രമങ്ങള്‍ നടന്നുവരുന്നുണ്ടെന്നും അദ്ദേഹം അറിയിച്ചു.

ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്