കോള: പഞ്ചായത്ത് റിവ്യൂ ഹര്‍ജി നല്‍കും

  • Posted By:
Subscribe to Oneindia Malayalam

പാലക്കാട്: പ്ലാച്ചിമടയിലെ കൊക്ക കോള ഫാക്ടറിക്കു പ്രവര്‍ത്തനാനുമതി നല്‍കാനുള്ള ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് ഉത്തരവിനെതിരെ പെരുമാട്ടി പഞ്ചായത്ത് നിയമനടപടി സ്വീകരിക്കും.

വിധിക്കെതിരെ ഹൈക്കോടതിയില്‍ റിവ്യൂ ഹര്‍ജി നല്‍കാനും സുപ്രിം കോടതിയില്‍ ഹര്‍ജി നല്‍കാനുമാണ് പഞ്ചായത്ത് ഭരണസമിതിയുടെ തീരുമാനം.

ഹൈക്കോടതി വിധിയുടെ അടിസ്ഥാനത്തില്‍ കഴിഞ്ഞ ദിവസം ഫാക്ടറിക്ക് മൂന്ന് മാസത്തേക്ക് ഉപാധികളോടെ പഞ്ചായത്ത് ലൈസന്‍സ് പുതുക്കി നല്‍കിയിരുന്നു.

ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്