തിരഞ്ഞെടുപ്പ് തോല്‍വി പഠിക്കാന്‍ കോണ്‍.സമിതി

  • Posted By:
Subscribe to Oneindia Malayalam

തിരുവനന്തപുരം: കൂത്തുപറമ്പ്, അഴീക്കോട് ഉപതിരഞ്ഞെടുപ്പുകളിലെപരാജയത്തെപ്പറ്റി അന്വേഷിക്കാന്‍ കെപിസിസി പ്രത്യേകസമിതിയെ നിയോഗിച്ചു.എന്‍. പി.മോയ്തീന്‍, ജി. ബാലചന്ദ്രന്‍, കെ. വി. തോമസ് എന്നിവരാണ് സമിതിയംഗങ്ങള്‍.

കെപിസിസി പ്രസിഡന്റ് തെന്നല ബാലകൃഷ്ണപിള്ള തിരുവനന്തപുരത്ത് വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചതാണിത്.

തെന്നല ബാലകൃഷ്ണപിള്ള, കെപിസിസി വൈസ് പ്രസിഡന്റ് എ. സി. ജോസ്, ജനറല്‍ സെക്രട്ടറി മുല്ലപ്പള്ളി രാമചന്ദ്രന്‍ എന്നിവരുമായി മുഖ്യമന്ത്രി നടത്തിയ ചര്‍ച്ചയിലാണ് സമിതിയെ നിയോഗിക്കാന്‍ തീരുമാനിച്ചത്. ഒരാഴ്ചയ്ക്കകം റിപ്പോര്‍ട്ട് നല്‍കണമെന്ന് സമിതിയോട് നിര്‍ദ്ദേശിച്ചിട്ടുണ്ട്.

ഉപതിരഞ്ഞെടുപ്പുഫലം അടക്കമുള്ള കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ യുഡിഎഫ് ഉന്നതാധികാരസമിതി ജൂണ്‍ 13ന് മൂന്നുമണിക്കു യോഗം ചേരും. പുതിയ വിദ്യാഭ്യാസസ്ഥാപനങ്ങള്‍, കോഴ്സുകള്‍ തുടങ്ങിയവ അനുവദിക്കുന്ന കാര്യവും യോഗത്തില്‍ ചര്‍ച്ച ചെയ്യും.

ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്