താനിപ്പോഴും കോണ്‍ഗ്രസില്‍: മന്ത്രി ശക്തന്‍

  • Posted By:
Subscribe to Oneindia Malayalam

തിരുവനന്തപുരം: താനിപ്പോഴും സോണിയാ ഗാന്ധി നേതൃത്വം നല്‍കുന്ന കോണ്‍ഗ്രസിലാണെന്ന് ഗതാഗതമന്ത്രി എന്‍. ശക്തന്‍. താന്‍ മന്ത്രിയായി തുടരണോയെന്ന് തീരുമാനിക്കേണ്ടത് മുഖ്യമന്ത്രിയും പാര്‍ട്ടി നേതൃത്വവുമാണെന്നും ശക്തന്‍ വ്യക്തമാക്കി.

കരുണാകരന്‍ കോണ്‍ഗ്രസുകാരുടെ മുഴുവന്‍ നേതാവാണെന്നും എന്നാല്‍ അദ്ദേഹം രൂപീകരിച്ച പുതിയ പാര്‍ട്ടിയില്‍ താന്‍ അംഗമല്ലെന്നും ശക്തന്‍ പറഞ്ഞു. ജൂണ്‍ ഏഴ് ചൊവ്വാഴ്ച വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ശക്തനോട് രാജിവയ്ക്കാന്‍ കരുണാകരന്‍ ആവശ്യപ്പെട്ടു എന്ന റിപ്പോര്‍ട്ടിനെ കുറിച്ച് മാധ്യമ പ്രവര്‍ത്തകര്‍ ചോദിച്ചപ്പോഴാണ് ശക്തന്‍ ഇക്കാര്യം വ്യക്തമാക്കിയത്.

ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്