കൊല്ലത്തും ആലപ്പുഴയിലും കടലാക്രമണം: ഒരു മരണം

  • Posted By:
Subscribe to Oneindia Malayalam

കൊല്ലം: കൊല്ലത്തും ആലപ്പുഴയിലും ശക്തമായ കടലാക്രമണത്തില്‍ കനത്ത നാശനഷ്ടങ്ങളുണ്ടായി. കൊല്ലത്ത് ഒരാള്‍ മരിച്ചു. ഇരുജില്ലകളിലുമായി അമ്പതോളം വീടുകള്‍ കടലാക്രമണത്തില്‍ തകര്‍ന്നു.

റിട്ടയേഡ് അധ്യാപകനായ കൊട്ടാരക്കര നീലേശ്വരം അശ്വതി ഭവനില്‍ മണിയെന്ന വിവേകാന്ദന്‍ (55) ആണ് മരിച്ചത്. വീട്ടിലേക്ക് പോകും വഴി കര കവിഞ്ഞൊഴുകിയ കൈത്തോട്ടില്‍ വീണാണ് മരണം സംഭവിച്ചത്.

കൊട്ടാരക്കരയില്‍ നാല്പതോളം വീടുകള്‍ക്ക് കടലാക്രണത്തില്‍ കേടുപാടുണ്ടായി. ഹരിപ്പാട് പത്ത് വീട് തകര്‍ന്നു. ആലപ്പുഴ തറയില്‍ക്കടവ്, പെരുമ്പള്ളി ഭാഗങ്ങളില്‍ തീരം കടലെടുത്തു.

ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്