സുനാമി നഷ്ടത്തിന്റെ കണക്കു ബോധിപ്പിക്കാന്‍ കോടതി നിര്‍ദേശം

  • Posted By:
Subscribe to Oneindia Malayalam

കൊച്ചി: സുനാമി ദുരന്തത്തിലുണ്ടായ ആകെ നാശനഷ്ടങ്ങളുടെ കണക്ക് രണ്ടാഴ്ചക്കകം സമര്‍പ്പിക്കാന്‍ ഹൈക്കോടതി സംസ്ഥാനസര്‍ക്കാരിനോടാവശ്യപ്പെട്ടു.ആറാട്ടുപുഴയിലെ ഏഴു സുനാമി ദുരിതബാധിതര്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ ചീഫ് ജസ്റിസ് രാജീവ് ഗുപ്ത, ജസ്റിസ് രാധാകൃഷ്ണന്‍ എന്നിവടരടങ്ങിയ ഡിവിഷന്‍ ബെഞ്ചാണ് ഈ വിധി പുറപ്പെടുവിച്ചത്.

നാശനഷ്ടങ്ങളുടെ വ്യക്തമായ കണക്കെടുത്തിട്ടില്ലെന്നും ദുരിതാശ്വാസഫണ്ട് സര്‍ക്കാര്‍ വകമാറ്റി ചെലവഴിച്ചുവെന്നും ഹര്‍ജിയില്‍ പറഞ്ഞിട്ടുണ്ട്. കേന്ദ്രസഹായമായ 100 കോടിയില്‍ നിന്നും 58 കോടി മാത്രമെ സര്‍ക്കാര്‍ ചെലവഴിച്ചിട്ടുള്ളെന്നും ഈ തുക തന്നെ അര്‍ഹരായവര്‍ക്കല്ല നല്‍കിയിരിക്കുന്നതെന്നും ഹര്‍ജിയിലുണ്ട്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസഫണ്ടിലേക്കു ലഭിച്ച തുകയും മറ്റു കാര്യങ്ങള്‍ക്കായാണ് ചെലവഴിച്ചിരിക്കുന്നതെന്നും ഹര്‍ജിയില്‍ആരോപിച്ചിട്ടുണ്ട്.

ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്