കാഞ്ചി മഠാധിപതിമാര്‍ മഠത്തില്‍ തിരിച്ചെത്തി

  • Posted By:
Subscribe to Oneindia Malayalam

കാഞ്ചീപുരം: കാഞ്ചി മഠാധിപതി ജയേന്ദ്രസരസ്വതിയും വിജയേന്ദ്രസരസ്വതിയും ജൂണ്‍ എട്ട് ബുധനാഴ്ച മഠത്തില്‍ തിരിച്ചെത്തി. ശങ്കരരാമന്‍ വധക്കേസില്‍ അറസ്റിലായതിനു ശേഷം ഇതാദ്യമായാണ് മഠാധിപതിമാര്‍ മഠത്തിലെത്തുന്നത്.

കളൈവിയിലെ മാര്‍ഗബന്ദീശ്വര ക്ഷേത്രത്തില്‍ പൂജ നടത്തിയ ശേഷം മഠത്തില്‍ തിരിച്ചെത്തിയ മഠാധിപതിമാരൈ പരമ്പരാഗരീതിയില്‍ ആനകളുടെയും കുടകളുടെയും അകമ്പടിയോടെയാണ് സ്വീകരിച്ചത്.

മഠത്തിലെത്തിയ ജയേന്ദ്രസരസ്വതി ആദിശങ്കരാചാര്യരുടെ വിഗ്രഹത്തില്‍ ആരതിയുഴിഞ്ഞ ശേഷം പതിവുപൂജകള്‍ നിര്‍വഹിച്ചു.

ശങ്കരരാമന്‍ വധക്കേലില്‍ ജയേന്ദ്രസരസ്വതിയെ നവംബര്‍ 11നു വിജയേന്ദ്രസരസ്വതിയെ ജനുവരി 10നുമാണ് അറസ്റു ചെയ്തത്. പിന്നീട് ഇരുവര്‍ക്കും ജാമ്യം ലഭിച്ചെങ്കിലും കുറ്റപത്രം സമര്‍പ്പിക്കുന്നതുവരെ മഠത്തിലേക്കു വരരുതെന്ന് കോടതി ഇരുവര്‍ക്കും നിര്‍ദേശം നല്‍കിയിരുന്നു. കേസില്‍ കുറ്റപത്രം സമര്‍പ്പിച്ചു കഴിഞ്ഞതിനെ തുടര്‍ന്നാണ് മഠാധിപതിമാര്‍ മഠത്തില്‍ തിരിച്ചെത്തിയത്.

ജയേന്ദ്രസരസ്വതിയും വിജയേന്ദ്രസരസ്വതിയും ഇതുവരെ കളൈവിയിലെ ആശ്രമത്തിലാണ് കഴിഞ്ഞിരുന്നത്. നേരത്തെ ചെന്നൈയിലായിരുന്ന വിജയേന്ദ്രസരസ്വതി ഏപ്രില്‍ ആദ്യവാരത്തിലാണ് കളൈവിയിലെത്തിയത്.

ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്