അദ്വാനിയുടെ പാക് സന്ദര്‍ശനം വിജയം: ബിജെപി

  • Posted By:
Subscribe to Oneindia Malayalam

ദില്ലി: ബിജെപി പാര്‍ലമെന്ററി പാര്‍ട്ടി യോഗം ജൂണ്‍ എട്ട് ബുധനാഴ്ച പാസാക്കിയ പ്രമേയത്തില്‍ മാറ്റങ്ങള്‍ വരുത്തി. എല്‍. കെ. അദ്വാനിയുടെ പാകിസ്ഥാന്‍ സന്ദര്‍ശനം രാഷ്ട്രീയവും നയതന്ത്രപരവുമായ വിജയമാണെന്ന് ബിജെപി പ്രഖ്യാപിച്ചു.

മുഹമ്മദാലി ജിന്നയെ കുറിച്ച അദ്വാനിയുടെ പ്രസ്താവന അതിന്റെ മൊത്തം സന്ദര്‍ഭത്തില്‍ കാണേണ്ടതുണ്ടെന്ന് പ്രമേയത്തില്‍ കൂട്ടിച്ചേര്‍ത്തു. വ്യാഴാഴ്ച വൈകുന്നേരത്തോടെ പുതിയ പ്രമേയം ബിജെപി പാര്‍ലമെന്ററി പാര്‍ട്ടി യോഗം പാസാക്കും.

എല്‍. കെ. അദ്വാനിയുടെ രാജി പിന്‍വലിക്കണമെന്ന് ആവശ്യപ്പെടുന്ന പ്രമേയമാണ് ബുധനാഴ്ച ബിജെപി പാര്‍മെന്ററി പാര്‍ട്ടി യോഗം പാസാക്കിയത്. പ്രമേയത്തില്‍ അദ്വാനിയുടെ പാകിസ്ഥാന്‍ സന്ദര്‍ശത്തെ കുറിച്ച് പരാമര്‍ശിക്കാതിരുന്നതില്‍ അദ്വാനിക്ക് അസന്തുഷ്ടിയുണ്ടെന്ന് റിപ്പോര്‍ട്ടുണ്ടായിരുന്നു.

തന്റെ രാജിയില്‍ കലാശിച്ച പാകിസ്ഥാനില്‍ നടത്തിയ പരാമര്‍ശങ്ങളെ സംബന്ധിച്ച് വിശദീകരിക്കുന്ന ഒരു പ്രസ്താവന വ്യാഴാഴ്ച അദ്വാനി പുറപ്പെടുവിച്ചേക്കും.

ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്