വീടിനു നേരെ ബോംബാക്രമണം: വീട്ടമ്മക്ക് പരിക്ക്

  • Posted By:
Subscribe to Oneindia Malayalam

കൊച്ചി: കളമശേരിയിലെ വട്ടേക്കുന്നത് വീടിനു നേരെയുണ്ടായ ബോംബാക്രമണത്തില്‍ വീട്ടമ്മയ്ക്ക് ഗുരുതരമായി പരിക്കേറ്റു.

വട്ടേക്കുന്നം കളത്തിങ്കല്‍ പറമ്പില്‍ അബൂബക്കറിന്റെ വീടിനു നേരെയാണ് ജൂണ്‍ എട്ട് ബുധനാഴ്ച രാത്രി ഒരു സംഘം പേര്‍ ആക്രമണം നടത്തിയത്. ക്വാളിസിലെത്തിയ ഏഴോളം വരുന്ന അക്രമിസംഘം വീടിനു നേരെ ബോംബെറിയുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ അയല്‍വാസിയായ ഹൗവ(37)യെ എറണാകുളം സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ആക്രമണത്തില്‍ വീടിന് കേടുപാടുണ്ടായി. കളത്തിങ്കല്‍ പറമ്പില്‍ അബൂബക്കറിന്റെ മകന്‍ ഷാജിയോടുള്ള വിദ്വേഷമാണ് ആക്രമണത്തിന് പിന്നിലെന്ന് പൊലീസ് പറഞ്ഞു. സംഭവവുമായി ബന്ധപ്പെട്ട് ഒട്ടേറെ കേസുകളില്‍ പ്രതിയായ ഗുണ്ടാത്തലവനെ പൊലീസ് തിരഞ്ഞുവരികയാണ്.

ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്