മൈസൂരില്‍ ഏഴുപേര്‍ വൈദ്യുതാഘാതമേറ്റു മരിച്ചു

  • Posted By:
Subscribe to Oneindia Malayalam

മൈസൂര്‍: ബെലക്കെരിക്കടുത്ത് മൈസൂര്‍-മംഗലാപുരം റോഡില്‍ ഏഴു ഗ്രാമീണര്‍ വൈദ്യുതാഘാതമേറ്റു മരിച്ചു. മരിച്ചവരില്‍ മൂന്നു സ്ത്രീകളും ഒരു കുട്ടിയും ഉള്‍പ്പെടുന്നു.

ഒരു വിവാഹത്തില്‍ പങ്കെടുത്തു തിരിച്ചുപോകുന്നവരാണ് അപകടത്തില്‍ പെട്ടത്. ഇവര്‍ സഞ്ചരിച്ചിരുന്ന കാളവണ്ടിക്കു മുകളിലേക്ക് വൈദ്യുതകമ്പി പൊട്ടിവീഴുകയായിരുന്നു. എല്ലാവരും സംഭവസ്ഥലത്തു വച്ചുതന്നെ മരിച്ചു. വണ്ടി വലിച്ചിരുന്ന കാളകളില്‍ ഒന്നും സംഭവത്തില്‍ കൊല്ലപ്പെട്ടു.

കഴിഞ്ഞ രാത്രിയിലുണ്ടായ ശക്തമായ കാറ്റും മഴയും കാരണമാണ് വൈദ്യുതകമ്പി പൊട്ടിവീണതെന്നു കരുതുന്നു.

ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്