സിപിഎം: വിഭാഗീയത അന്വേഷിക്കാന്‍ കമ്മിഷന്‍

  • Posted By:
Subscribe to Oneindia Malayalam

തിരുവനന്തപുരം: മലപ്പുറത്തു നടന്ന സിപിഎം സംസ്ഥാന സമ്മേളനത്തില്‍ നടന്ന വിഭാഗീയപ്രവര്‍ത്തനങ്ങളെ കുറിച്ച് അന്വേഷിക്കാന്‍ അന്വേഷണ കമ്മിഷനെ നിയോഗിക്കുന്നു.

ജൂണ്‍ ഒമ്പത് വ്യാഴാഴ്ച അവസാനിച്ച സംസ്ഥാന സെക്രട്ടറിയേറ്റ് യോഗത്തിലാണ് ഈ നിര്‍ദേശമുണ്ടായത്. സെക്രട്ടറിയേറ്റ് യോഗം അംഗീകരിച്ച നിര്‍ദേശം വെള്ളിയാഴ്ച ആരംഭിക്കുന്ന മൂന്ന് ദിവസത്തെ സംസ്ഥാന കമ്മിറ്റിയുടെ അംഗീകാരത്തിന് സമര്‍പ്പിക്കും.

രണ്ട് ദിവസം നീണ്ടുനിന്ന സംസ്ഥാന കമ്മിറ്റി യോഗത്തില്‍ മലപ്പുറത്തെ വിഭാഗീയ പ്രവര്‍ത്തനങ്ങളെ കുറിച്ച് പിണറായി പക്ഷവും വി. എസ് പക്ഷവും വിരുദ്ധമായ അഭിപ്രായങ്ങളാണ് അവതരിപ്പിച്ചത്. സെക്രട്ടറിയേറ്റിന്റെ പരിഗണനയ്ക്ക് പിണറായി വിജയന്‍ സമര്‍പ്പിച്ച കരട് അവലോകന റിപ്പോര്‍ട്ടില്‍ പാലക്കാട്, ആലപ്പുഴ, എറണാകുളം ജില്ലകളില്‍ കടുത്ത വിഭാഗീയ പ്രവര്‍ത്തനങ്ങള്‍ നടന്നുവെന്ന് ആരോപിച്ചു.

വിഭാഗീയ പ്രവര്‍ത്തനങ്ങളെ കുറിച്ച് അന്വേഷിക്കാമെന്ന നിര്‍ദേശത്തെ വി. എസും പിന്തുണച്ചു. ഇതോടെ കമ്മിഷന്‍ രൂപീകരിക്കാനുള്ള നിര്‍ദേശം സംസ്ഥാന കമ്മിറ്റിയുടെ അംഗീകാരത്തിനു വിടാന്‍ തീരുമാനമായി.

അവലോകന റിപ്പോര്‍ട്ടിലെ തനിക്കെതിരെ വിമര്‍ശനങ്ങളെ വി. എസ് തന്റെ പ്രസംഗത്തില്‍ സമര്‍ഥമായി നേരിട്ടു. പ്രത്യയശാസ്ത്ര സംശുദ്ധിക്കു വേണ്ടിയാണ് തന്റെ പോരാട്ടമെന്നും അതിനെ വിഭാഗീയ പ്രവര്‍ത്തനമായി കാണരുതെന്നും വി. എസ് വ്യക്തമാക്കി.

ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്