സിപിഎമ്മുമായി ചേരാമെന്ന് കരുണാകരന്‍

  • Posted By:
Subscribe to Oneindia Malayalam

പാലക്കാട്: സിപിഎമ്മുമായി ചേര്‍ന്നു പ്രവര്‍ത്തിക്കുന്നതിന് തടസമൊന്നുമില്ലെന്ന് നാഷണല്‍ കോണ്‍ഗ്രസ് ഇന്ദിരയുടെ നേതാവ് കെ.കരുണാകരന്‍ പറഞ്ഞു.

ഒരു കാലത്ത് താന്‍ സിപിഎം വിരുദ്ധനായിരുന്നെങ്കിലും ജനനന്മക്കു വേണ്ടി സിപിഎമ്മുമായി ചേരുന്നതില്‍ തെറ്റില്ലെന്ന് കരുണാകരന്‍ വ്യക്തമാക്കി. പാലക്കാട് കോട്ടമൈതാനത്ത് നാഷണല്‍ കോണ്‍ഗ്രസ് ഇന്ദിരയുടെ ജില്ലാ കണ്‍വന്‍ഷന്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

വിജിലന്‍സ് ഡയറക്ടറടക്കം സത്യസന്ധരായ പോലീസ് ഉദ്യോഗസ്ഥരെഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ വിരട്ടിനിര്‍ത്തിയിരിക്കയാണെന്ന് അദ്ദേഹം ആരോപിച്ചു. വിജിലന്‍സ് ഡയറക്ടറുടെ പേരില്‍ ഇപ്പോഴുണ്ടാകുന്ന ആരോപണങ്ങള്‍ ഇതിനു തെളിവാണ്.

ആന നാട്ടിലേക്ക് ഇറങ്ങുന്നത് പോലെയാണ് ഉമ്മന്‍ചാണ്ടി ഇപ്പോള്‍ കാട്ടിലേക്കിറങ്ങുന്നതെന്നും കരുണാകരന്‍ പറഞ്ഞു. നാഷണല്‍ കോണ്‍ഗ്രസ് ഇന്ദിരയുടെ സംസ്ഥാന അധ്യക്ഷന്‍ കെ.മുരളീധരന്‍ , പാലക്കാട് ജില്ലാ പ്രസിഡന്റ് ബാബു തോമസ്, സീനിയര്‍ വൈസ് പ്രസിഡന്റ് എം.എ.ജോണ്‍ എന്നിവര്‍ പങ്കെടുത്തു.

ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്