അപകടത്തില്‍ പെട്ട വാനില്‍ നിന്ന് ആയുധങ്ങള്‍ കണ്ടെടുത്തു

  • Posted By:
Subscribe to Oneindia Malayalam

കണ്ണൂര്‍: കമ്പില്‍ നാലാം മൈലിനടുത്ത് നിയന്ത്രണംവിട്ട് മറിഞ്ഞ ക്വാളിസ് വാനില്‍ നിന്നും ആയുധങ്ങള്‍ കണ്ടെടുത്തു.

ജൂണ്‍ 10 വെള്ളിയാഴ്ച പുലര്‍ച്ചെയാണ് ഒരു ക്വാളിസ് കാര്‍ റോഡിന് കുറുകെ നിയന്ത്രണം വിട്ട് മറിഞ്ഞത്. വലിയ ഹാമറുകള്‍, ചങ്ങല, കൊടുവാള്‍ തുടങ്ങിയ ആയുധങ്ങളാണ് കണ്ടെടുത്തത്. കൂടുതല്‍ ആയുധങ്ങള്‍ ഉണ്ടായിരുന്നതായും ഇവ പിന്നീട് മാറ്റിയതായും നാട്ടുകാര്‍ പറഞ്ഞു. ഒരു മൊബൈല്‍ ഫോണും കണ്ടെടുത്തിട്ടുണ്ട്.

വാഹനത്തില്‍ മുന്‍വശത്ത് തൃശൂര്‍ രജിസ്ട്രേഷനുള്ള നമ്പര്‍ പ്ലേറ്റും പുറകില്‍ തമിഴ്നാട് രജിസ്ട്രേഷനുള്ള നമ്പര്‍ പ്ലേറ്റുമാണ് പതിച്ചിരിക്കുന്നത്. വാഹനത്തിലുണ്ടായിരുന്നവരെകണ്ടെത്താനായില്ല.

വണ്ടിയിലുണ്ടായിരുന്നത് മോഷ്ടാക്കളായിരിക്കാമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. വണ്ടിയില്‍ നിന്നും കണ്ടെടുത്ത മൊബൈല്‍ ഫോണ്‍ ഉപയോഗിച്ച് പൊലീസ് നടത്തിയ അന്വേഷണത്തെ തുടര്‍ന്ന് മൂന്ന് യുവാക്കളെ കസ്റഡിയിലെടുത്തിട്ടുണ്ട്.

ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്