എല്‍. കെ. അദ്വാനി രാജി പിന്‍വലിച്ചു

  • Posted By:
Subscribe to Oneindia Malayalam

ദില്ലി: ന്യൂഡല്‍ഹി: നാല് ദിവസം നീണ്ട നേതൃത്വ പ്രതിസന്ധിക്ക് വിരാമം കുറിച്ചുകൊണ്ട് ബിജെപി പ്രസിഡന്റ് സ്ഥാനത്തു നിന്നുള്ള രാജി എല്‍. കെ. അദ്വാനി പിന്‍വലിച്ചു. അതേ സമയം മുഹമ്മദാലി ജിന്നയെ കുറിച്ചുള്ള അദ്വാനിയുടെ പ്രസ്താവന പാര്‍ലമെന്ററി ബോര്‍ഡ് യോഗം തള്ളി.

വെള്ളിയാഴ്ച വൈകിട്ട് ചേര്‍ന്ന ബി ജെ പി നിര്‍വാഹകസമിതിയോഗത്തിലാണ് രാജി പിന്‍വലിച്ചതായി അദ്വാനി അറിയിച്ചത്. യോഗം അംഗീകരിച്ച പ്രമേയത്തില്‍ പാകിസ്ഥാനെ പറ്റി ജിന്നയുടെ കാഴ്ചപ്പാട് എന്തുതന്നെയായാലും ഹിന്ദു-മുസ്ലിം ദ്വിരാഷ്ട്രവാദത്തിന്റെ അടിസ്ഥാനത്തില്‍ അദ്ദേഹം സ്ഥാപിച്ച രാജ്യം മതേതരല്ലെന്ന് വിലയിരുത്തി. ഇതോടെ അദ്വാനിയുടെ പ്രസ്താവന പാര്‍ട്ടി പൂര്‍ണമായും നിരാകരിച്ചു. പാര്‍ലമെന്ററി പാര്‍ട്ടി യോഗത്തില്‍ അവതരിപ്പിച്ച ഈ പ്രമേയം അംഗീകരിച്ചാണ് അദ്വാനി രാജി പിന്‍വലിച്ചത്.

ആര്‍എസ്എസ് നിലപാട് പൂര്‍ണമായും അംഗീകരിക്കുന്ന പ്രമേയമാണ് യോഗം പാസാക്കിയത്. അതേ സമയം പാകിസ്ഥാന്‍ സന്ദര്‍ശനവുമായി ബന്ധപ്പെട്ട് അദ്വാനിയെ പ്രമേയത്തില്‍ പ്രകീര്‍ത്തിച്ചു. പാക്കിസ്ഥാനിലേക്ക് അദ്വാനി നടത്തിയ യാത്ര എന്‍ഡിഎ സര്‍ക്കാര്‍ ആരംഭിച്ച ഇന്ത്യാ-പാക് സമാധാന നീക്കങ്ങള്‍ക്ക് യാത്ര ശക്തി പകര്‍ന്നതായി പ്രമേയത്തില്‍ അഭിപ്രായപ്പെട്ടു.

അദ്വാനി ജിന്നയെ മതേതരവാദിയെന്ന് വിശേഷിപ്പിച്ചിട്ടില്ലെന്നും പാക്കിസ്ഥാനില്‍ നടത്തിയ പ്രസംഗത്തില്‍ ജിന്നയുടെ വാക്കുകള്‍ കടമെടുക്കുക മാത്രമാണ് ചെയ്തതെന്നും പ്രമേയം സൂചിപ്പിക്കുന്നു. ഇന്ത്യയെ മതാടിസ്ഥാനത്തില്‍ വിഭജിച്ചതിനെ ബിജെപി എക്കാലവും അപലപിച്ചിട്ടുണ്ടെന്ന് പ്രമേയത്തില്‍ പറയുന്നു.

രാജി തീരുമാനത്തില്‍ അദ്വാനി അവസാന നിമിഷം വരെ ഉറച്ചുനിന്നെങ്കിലും അധ്യക്ഷപദവിയിലേക്ക് മുരളി മനോഹര്‍ ജോഷിയോ തനിക്ക് താത്പര്യമില്ലാത്ത നേതാക്കളോ കടന്നുവന്നേക്കുമെന്ന് തിരിച്ചറിഞ്ഞതിനെ തുടര്‍ന്നാണ് ഒത്തുതീര്‍പ്പിന് വഴങ്ങിയത്. ആര്‍എഎസ് നിലപാടിനെ പൂര്‍ണമായും അംഗീകരിക്കുന്ന പ്രമേയത്തെ മുരളി മനോഹര്‍ അദ്വാനിയുടെ പ്രസ്താവനയെ എതിര്‍ത്ത മുരളീമനോഹര്‍ ജോഷിയും അനുകൂലിച്ചു.

ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്