കോടതിയലക്ഷ്യ കേസെടുക്കണം: ശ്രീധരന്‍പിള്ള

  • Posted By:
Subscribe to Oneindia Malayalam

കോഴിക്കോട്: കോടതിക്കെതിരെ മാര്‍ച്ച് നടത്തിയ സിപിഎമ്മിന്റെ നേതാക്കള്‍ക്കുംപ്രവര്‍ത്തകര്‍ക്കുമെതിരെ കോടതി അലക്ഷ്യത്തിന് കേസെടുക്കണമെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് പി. എസ്. ശ്രീധരന്‍പിള്ള ആവശ്യപ്പെട്ടു.

കോടതികള്‍ക്കെതിരെ നടത്തുന്ന സമരം നിയമവാഴ്ചയ്ക്കെതിരായ വെല്ലുവിളിയാണെന്ന് അദ്ദേഹം പറഞ്ഞു. ഇത്തരം സമരങ്ങള്‍ സിപിഎമ്മിന്റെ ദേശീയനയമാണോ എന്ന് വ്യക്തമാക്കണമെന്നും ശ്രീധരന്‍പിള്ള ആവശ്യപ്പെട്ടു.

സിപിഎമ്മും മദനിയെ മോചിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് കോടതിക്കെതിരെ സമരം നടത്തിയ മുസ്ലീം യാഥാസ്ഥിതിക സംഘടനകളും കോടതിക്കെതിരായ അടിസ്ഥാന പ്രമാണങ്ങള്‍ നിലനിര്‍ത്തുന്ന സംഘടനകളാണെന്നും അദ്ദേഹം പറഞ്ഞു.

ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്