സിയാച്ചിനെ സമാധാനത്തിന്റെ പര്‍വതമാക്കണം

  • Posted By:
Subscribe to Oneindia Malayalam

സിയാച്ചിന്‍: ഏറ്റവും ഉയരമുള്ള യുദ്ധഭൂമിയായ സിയാച്ചിനെ നിലവിലുള്ള അതിര്‍ത്തികളില്‍ മാറ്റം വരുത്താതെ തന്നെ സമാധാനത്തിന്റെ പര്‍വതമാക്കി മാറ്റാനുള്ള സമയമായെന്ന് പ്രധാനമന്ത്രി മന്‍മോഹന്‍സിംഗ് പറഞ്ഞു.

ഇതുസംബന്ധിച്ച് പാകിസ്ഥാനുമായി ചര്‍ച്ച നടന്നുവരികയാണെന്ന് അദ്ദേഹം അറിയിച്ചു. സിയാച്ചിന്‍ മേഖല സന്ദര്‍ശിച്ച പ്രധാനമന്ത്രി സൈനികരെ അഭിസംബോധന ചെയ്യുകയായിരുന്നു. ഇതാദ്യമായാണ് ഒരു പ്രധാനമന്ത്രി സിയാച്ചിന്‍ സന്ദര്‍ശിക്കുന്നത്.

പാകിസ്ഥാനുമായി സമാധാനപരമായ ബന്ധമുണ്ടാവണമെന്നാണ് ഇന്ത്യ ആഗ്രഹിക്കുന്നത്. അതേ സമയം രാജ്യത്തിന്റെ നിലവിലുള്ള അതിര്‍ത്തികള്‍ മാറ്റിവരയ്ക്കാനുള്ള നിര്‍ദേശങ്ങളൊന്നും ഇന്ത്യക്ക് സ്വീകാര്യമല്ല. രാജ്യത്തിന്റെ സുരക്ഷയ്ക്കും അന്തസ്സിനും ഈ അതിര്‍ത്തികള്‍ പ്രധാനമാണെന്ന് അദ്ദേഹം പറഞ്ഞു.

ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്