22 ശബരി സൂപ്പര്‍ മാര്‍ക്കറ്റുകള്‍ കൂടി തുറക്കും

  • Posted By:
Subscribe to Oneindia Malayalam

തിരുവനന്തപുരം: സംസ്ഥാനത്ത് പുതിയതായി 22 ശബരി സൂപ്പര്‍ മാര്‍ക്കറ്റുകളും 11 മാവേലി സ്റോറുകളും മൂന്ന് ശബരി മെഡിക്കല്‍ ഷോപ്പുകളും തുറക്കുമെന്ന് ഭക്ഷ്യ- സിവില്‍ സപ്ലൈസ് മന്ത്രി അടൂര്‍ പ്രകാശ് അറിയിച്ചു.

തിരഞ്ഞെടുക്കപ്പെടുന്ന റേഷന്‍ കടകള്‍ വഴി സാധാരണക്കാര്‍ക്ക് അവശ്യസാധനങ്ങള്‍ എത്തിച്ചുക്കൊടുക്കും. ഇതിനായി 1764 റേഷന്‍ കടകളെ തിരഞ്ഞെടുത്തിട്ടുണ്ടെന്ന് മന്ത്രി തിരുവനന്തപുരത്ത് വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.

ഈ വര്‍ഷം മുതല്‍ 5,95,800 കുടുംബങ്ങള്‍ക്ക് അന്ത്യയോജന അന്നദാന പദ്ധതിയുടെ പ്രയോജനം ലഭിച്ചുതുടങ്ങും. സിവില്‍ സപ്ലൈസ് കോര്‍പ്പറേഷന്‍ ഇപ്പോള്‍ 14 ഇനം കറി പൗഡറുകള്‍ വിപണിയിലിറക്കുന്നുണ്ട്. മലപ്പുറം, എറണാകുളം, പത്തനംതിട്ട ജില്ലകളിലായി കറിപൗഡറുകളുടെ മൂന്ന് പാക്കിംഗ് കേന്ദ്രങ്ങള്‍ കൂടി തുടങ്ങും.

ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്