സെക്രട്ടറിയേറ്റ് രൂപീകരിച്ചു; വി.എസ്സിന് തിരിച്ചടി

  • Posted By:
Subscribe to Oneindia Malayalam

തിരുവനന്തപുരം: പിണറായി, വി. എസ് പക്ഷങ്ങള്‍ തമ്മിലുള്ള ചൂടേറിയ പോരിന് വേദിയായ സിപിഎം സംസ്ഥാന കമ്മിറ്റി യോഗം പുതിയ സംസ്ഥാന സെക്രട്ടറിയേറ്റിന് രൂപം നല്‍കി.

വി. എസ് പക്ഷക്കാരായ എസ്. ശര്‍മയെയും എം. ചന്ദ്രനെയും സംസ്ഥാന സെക്രട്ടറിയേറ്റില്‍ നിന്നൊഴിവാക്കി. ഇ. ബാലാനന്ദന്‍, എ. കെ. ബാലന്‍, ദക്ഷിണാമൂര്‍ത്തി, വൈക്കം വിശ്വന്‍ എന്നിവരെ പുതിയതായി സെക്രട്ടറിയേറ്റില്‍ ഉള്‍പ്പെടുത്തി. യോഗത്തിന്റെ മൂന്നാമത്തെ ദിവസം സംസ്ഥാന സമ്മേളനത്തിന്റെ അവലോകന റിപ്പോര്‍ട്ടിന്മേല്‍ നടന്ന ചര്‍ച്ചക്കു ശേഷമാണ് സെക്രട്ടറിയേറ്റ് രൂപീകരിച്ചത്.

വി. എസ് പക്ഷത്തിന് കനത്ത തിരിച്ചടി നല്‍കിക്കൊണ്ടാണ് എസ്. ശര്‍മയെയും എം. ചന്ദ്രനെയും സംസ്ഥാന സെക്രട്ടറിയേറ്റില്‍ നിന്നൊഴിവാക്കിയത്. മലപ്പുറം സംസ്ഥാന സമ്മേളനത്തോട് അനുബന്ധിച്ച് ഇരുവരും കടുത്ത വിഭാഗീയ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിയെന്ന പിണറായി പക്ഷത്തിന്റെ ആരോപണത്തെ വി. എസ് പക്ഷം അംഗീകരിച്ചിരുന്നില്ല. ഇരുവരെയും ഒഴിവാക്കുന്നതിനെതിരെ നിലകൊണ്ട വി. എസ്സിന്റെ നിലപാടിനെ മറികടന്നാണ് ഔദ്യോഗികപക്ഷം ഈ തീരുമാനം കൈകൊണ്ടത്. പിണറായി പക്ഷത്തിന്റെ സമ്പൂര്‍ണ ആധിപത്യത്തന്‍ കീഴിലാണ് പാര്‍ട്ടി നേതൃത്വമെന്ന് ഇതോടെ വ്യക്തമായി.

സംസ്ഥാന സമ്മേളനത്തില്‍ നടന്ന വിഭാഗീയ പ്രവര്‍ത്തനങ്ങളെ കുറിച്ച് അന്വേഷിക്കാന്‍ മൂന്നംഗ സമിതിയെ നിയമിക്കാനും സംസ്ഥാന കമ്മിറ്റി യോഗം തീരുമാനിച്ചിട്ടുണ്ട്. പാര്‍ട്ടിയെ ഒറ്റക്കെട്ടായി നിര്‍ത്തണമെന്ന പ്രമേയം യോഗം അംഗീകരിച്ചു.

ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്