സിപിഎം സെക്രട്ടേറിയറ്റ് രൂപീകരണം ഞായറാഴ്ച

  • Posted By:
Subscribe to Oneindia Malayalam

തിരുവനന്തപുരം: വി. എസ്, പിണറായി പക്ഷങ്ങള്‍ പോരടിക്കുന്നതു കണ്ട മലപ്പുറം സമ്മേളനത്തിന്റെ അവലോകന റിപ്പോര്‍ട്ടിലുള്ള ചര്‍ച്ചയ്ക്കു ശേഷം ജൂണ്‍ 12 ഞായറാഴ്ച സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റിനെ തിരഞ്ഞെടുക്കും.

മൂന്ന് ദിവസമായി തുടരുന്ന യോഗത്തിന്റെ അവസാന ദിവസമായ ഞായറാഴ്ച വൈകിട്ടോടെ പുതിയ സംസ്ഥാന സെക്രട്ടേറിയറ്റ് തിരഞ്ഞെടുക്കപ്പെടുമെന്നാണ് പ്രതീക്ഷിക്കുന്നത്. സെക്രട്ടറിയേറ്റ് രൂപീകരണം സംബന്ധിച്ച് ഇരുപക്ഷങ്ങളും ഇതുവരെ അഭിപ്രായമസമന്വയത്തിലെത്തിയിട്ടില്ല.

കഴിഞ്ഞ രണ്ടു ദിവസവും മലപ്പുറം സമ്മേളനത്തിലെ വിഭാഗീയയുടെ പേരില്‍ ഇരുപക്ഷങ്ങളും പോരടിക്കുന്നതാണ് കണ്ടത്. വി എസിന്റെ വിശ്വസ്തനായ എസ്. ശര്‍മ്മയ്ക്കെതിരെ പിണറായി പക്ഷം രൂക്ഷമായ വിമര്‍ശനമുയര്‍ത്തിയപ്പോള്‍ ഇ. പി. ജയരാജനെതിരെ അപ്രതീക്ഷിതമായമ ആക്രമണമാണ് വി. എസ് പക്ഷത്തു നിന്നുമുണ്ടായത്.

മലപ്പുറം സമ്മേളനത്തിനു മുന്നോടിയായി നടന്ന എറണാകുളം ജില്ലാ സമ്മേളനത്തില്‍ ശര്‍മ്മയുടെ നേതൃത്വത്തിലാണ് വിഭാഗീയ പ്രവര്‍ത്തനങ്ങള്‍ നടന്നതെന്നാണ് ആരോപണമുയര്‍ന്നത്. അതേ സമയം തൃശൂര്‍, പാലക്കാട് ജില്ലാ സമ്മേളനങ്ങളില്‍ ഇ. പി. ജയരാജന്റെ നേതൃത്വത്തിലാണ് വിഭാഗീയ പ്രവര്‍ത്തനങ്ങള്‍ നടന്നതെന്ന് വി. എസ് പക്ഷവും ആരോപിച്ചു.

ഞായറാഴ്ച ഉച്ചയോടെ ചര്‍ച്ച പൂര്‍ത്തിയാകും. തുടര്‍ന്ന് സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ റിപ്പോര്‍ട്ടില്‍ മറുപടി പറയും. ഇതിന് ശേഷമാകും സംസ്ഥാന സെക്രട്ടേറിയറ്റ് അംഗങ്ങളുടെ തിരഞ്ഞെടുപ്പ് നടക്കുക.

പുതിയ സംസ്ഥാന സെക്രട്ടേറിയറ്റില്‍ ഇ. ബാലാനന്ദന്‍, പി കെ ശ്രീമതി ടീച്ചര്‍, എ കെ ബാലന്‍, വി. വി. ദക്ഷിണാമൂര്‍ത്തി, വൈക്കം വിശ്വന്‍, എം വിജയകുമാര്‍ തുടങ്ങിയവരെ ഉള്‍പ്പെടുത്താന്‍ സാധ്യതയുണ്ട്.

ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്