ഒക്ടോ. 2 മുതല്‍ സിനിമയില്‍ പുകവലി പാടില്ല

  • Posted By:
Subscribe to Oneindia Malayalam

ദില്ലി: സിനിമയിലെയും ടിവി സീരിയലുകളിലെയും പുകവലി രംഗങ്ങള്‍ക്കുള്ള നിരോധനം ഒക്ടോബര്‍ രണ്ടുമുതല്‍ പ്രാബല്യത്തില്‍ വരും. കേന്ദ്രആരോഗ്യമന്ത്രി എ. രാംദാസുമായി വാര്‍ത്താവിനിമയമന്ത്രി എസ്. ജയ്പാല്‍ റെഡ്ഢി നടത്തിയ ചര്‍ച്ചയിലാണ് ഇക്കാര്യം തീരുമാനമായത്.

പുകവലി നിരോധനം എങ്ങനെ നടപ്പിലാക്കണമെന്നതു സംബന്ധിച്ച ധാരണയായെന്നും ഗാന്ധിജിയുടെ ജന്മദിനമായ ഒക്ടോബര്‍ രണ്ടു മുതല്‍ ഇതു നടപ്പിലാകുമെന്നും ജയ്പാല്‍ റെഡ്ഢി അറിയിച്ചു. എന്നാല്‍ ചരിത്രപുരുഷന്മാരേയോ ചരിത്രപരമായ സംഭവങ്ങളോ ആവിഷ്കരിക്കുന്നതിനു വേണ്ടിയോ പുകവലിക്കു വിരുദ്ധമായ പരസ്യങ്ങള്‍ നല്‍കുന്നതിനു വേണ്ടിയോ പുകവലി ചിത്രീകരിക്കുന്നതിനു വിരോധമില്ല.

പുകവലിയെ നിരുത്സാഹപ്പെടുത്തുന്നതിനു വേണ്ടിയാണ് ഈ തീരുമാനം. ഇതില്‍ രണ്ടഭിപ്രായങ്ങളുണ്ടാകേണ്ട കാര്യമില്ല. പഴയ സിനിമകളിലും മറ്റും ചിത്രീകരിച്ചിരിക്കുന്ന പുകവലി രംഗങ്ങള്‍ റദ്ദാക്കാന്‍ സാങ്കേതികമായ തടസങ്ങളുണ്ട്. അതുകൊണ്ട് ഇത്തരം രംഗങ്ങള്‍ പ്രദര്‍ശിപ്പിക്കുമ്പോള്‍ നിയമപരമായ മുന്നറിപ്പു നല്‍കാന്‍ ബന്ധപ്പെട്ടവരോട് ആവശ്യപ്പെട്ടിട്ടുണ്ട്. പഴയ ടിവി സീരിയലുകളുടെ കാര്യത്തില്‍ ഉത്തരവാദിത്വം സംപ്രേഷണം ചെയ്യുന്നവര്‍ക്കായിരിക്കും. ഇത്തരം രംഗങ്ങള്‍ വരുമ്പോഴും മുന്നറിയിപ്പു നല്‍കണം.

വിദേശസിനിമകളിലെയും വിദേശചാനലുകളിലെയും പുകവലി രംഗങ്ങള്‍ തടയാനുള്ള നടപടികള്‍ ഗവണ്‍മെന്റ് ആവിഷ്കരിക്കും. നിയമം മറികടക്കുന്ന തീയേറ്റര്‍ ഉടമകളുടെ സംപ്രേഷണാവകാശം രണ്ടുവര്‍ഷം വരെ റദ്ദാക്കുമെന്നും റെഡ്ഢി പറഞ്ഞു.

ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്