കൊച്ചിയിലേക്ക് പുറപ്പെട്ട കപ്പല്‍ മുങ്ങി

  • Posted By:
Subscribe to Oneindia Malayalam

കൊച്ചി: കൊച്ചിയിലേക്ക് വരികയായിരുന്ന ഇന്തോനേഷ്യന്‍ ചരക്കുകപ്പല്‍ ശ്രീലങ്കയിലെ കൊളംബോയ്ക്ക് സമീപം മുങ്ങി.

കേരള സോള്‍വന്റ് എക്സ്ട്രാക്ഷന്‍സ് കമ്പനിയിലേക്കുള്ള 1700ഓളം ടണ്‍ കൊപ്ര പിണ്ണാക്കുമായി ഇന്തോനേഷ്യയില്‍ നിന്നും കൊച്ചിയിലേക്ക് പുറപ്പെട്ട കപ്പലാണ് മുങ്ങിയത്.

ഏപ്രില്‍ 28ന് ഇന്തോനേഷ്യയില്‍ നിന്നും പുറപ്പെട്ട എംവി ഹാല എന്ന കപ്പല്‍ മെയ് 20ന് കൊച്ചിയില്‍ എത്തേണ്ടതായിരുന്നു. കഴിഞ്ഞ ദിവസം ആന്തമാന്‍ നിക്കോബാര്‍ ദ്വീപീന് സമീപം കപ്പല്‍ കണ്ടെത്തി. എഞ്ചിന്‍ തകരാര്‍ മൂലം ജൂണ്‍ 15 ബുധനാഴ്ച കപ്പല്‍ മുങ്ങുകയായിരുന്നു. കപ്പലിലെ ജീവനക്കാരെല്ലാം സുരക്ഷിതരാണെന്നാണ് അറിയുന്നത്.

ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്